Section

malabari-logo-mobile

നവോദയ അപ്പച്ചന്‍ ഓര്‍മ്മയായി

HIGHLIGHTS : കൊച്ചി : മലയാള സിനിമയ്ക്ക് അത്ഭുതങ്ങള്‍ കാട്ടിതന്ന് സെല്ലുലോയിഡില്‍

കൊച്ചി : മലയാള സിനിമയ്ക്ക് അത്ഭുതങ്ങള്‍ കാട്ടിതന്ന് സെല്ലുലോയിഡില്‍ ചരിത്രം കുറിച്ച നവോദയ അപ്പച്ചന്‍ അന്തരിച്ചു .81 വയസ്സായിരുന്നു. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ വൈകീട്ട് 6.30 നായിരുന്നു അന്ത്യം. ചൊവ്വാഴിച്ച മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കാക്കനാടുള്ള അദേഹത്തിന്റെ വസതിയിലേക്ക്് കൊണ്ടുപോകും അവിടെ നിന്ന് ബുധനാഴ്ച്ച പുലര്‍ച്ചെ ചെന്നൈലേക്ക്്്്്്്്്്്്്് കൊണ്ടുപോകും. സംസ്‌കാരം ബുധാഴ്ച വൈകീട്ട് 4 മണിക്ക് ചെന്നൈ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
1924 ല്‍ ആലപ്പുഴ ജില്ലയില്‍ ജനിച്ച മാളിയം പുരയ്ക്കല്‍ ചാക്കോ പുന്നൂസാണ് മലയാളികളുടെ അപ്പച്ചനായി മാറിയത്. ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവര്‍ മക്കളാണ്. അപ്പച്ചനാണ് പ്രശസ്തമായ നവോദയ സ്റ്റുഡിയോ സ്ഥാപിച്ചത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ പല പരീഷണങ്ങളുടെയും തുടക്കകാരനായിരുന്ന അദേഹം. നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അപ്പച്ചനുകഴിഞ്ഞു. ഇന്ത്യയിലെ ആദ്യ ത്രീ-ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ നിര്‍മാതാവ് അപ്പച്ചനാണ്.

മാമാങ്കം ,കടത്തനാട്ട് മാക്കം, തച്ചോളിഅമ്പു തുടങ്ങിയ സിനിമകള്‍ അപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ദക്ഷിണേന്ത്യയിലെ ആദ്യ സിനിമ സ്‌കോപ്പായ തച്ചോളി അമ്പുവും ആദ്യ 70 എംഎം ചിത്രമായ പടയോട്ടവും നിര്‍മിച്ചത് അപ്പച്ചനാണ്. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌ക്കിന്ധയുടെ സ്ഥാപകനും ഇദേഹമാണ്.

sameeksha-malabarinews

മലയാള സിനിമയിലെ സമുന്നതമായ ജെ.സി ഡാനിയല്‍ പുരസ്‌കാരം 2010 ല്‍ അദേഹത്തിന് ലഭിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!