Section

malabari-logo-mobile

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

HIGHLIGHTS : തിരു : സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും, ഹൗസര്‍ജന്‍മാരും ഇന്നലെ ആരംഭിച്ച

തിരു : സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും, ഹൗസര്‍ജന്‍മാരും ഇന്നലെ ആരംഭിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്.

ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ നിര്‍ബന്ധിത ഗ്രാമീണ സേവന ഉത്തരവ് നടപ്പിലാക്കില്ലെന്ന ഉറപ്പിലാണ് സമരം തീര്‍ന്നത്.

sameeksha-malabarinews

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഉപസമിതി രൂപീകരിക്കുമെന്നും അതില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!