Section

malabari-logo-mobile

റെനോ സ്‌കാല

HIGHLIGHTS : വാഹന നിര്‍മാണരംഗത്ത് എന്നും പുതുമകളുമായി കടന്നു വരുന്ന ഫ്രഞ്ച്

വാഹന നിര്‍മാണരംഗത്ത് എന്നും പുതുമകളുമായി കടന്നു വരുന്ന ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇത്തവണ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ‘സ്‌കാല’ . ഇന്ത്യന്‍ കാലവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപ കല്പനചെയ്തിരിക്കുന്ന ഈ പുത്തന്‍ സ്‌കാല ഡീസല്‍, പെട്രോള്‍ എഞ്ചിനുകളുമായാണ് എത്തിയിരിക്കുന്നത്.

സ്‌കാലയുടെ എടുത്തുപറയേണ്ട സവിശേഷതകളായി കമ്പനി എടുത്തുകാട്ടിയിരിക്കുന്നത് ഇതിന്റെ വലിയ റേഡിയേറ്റര്‍ ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയാണ്. ഇതിനുപുറമെ 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളാണ് ഇവയ്ക്ക്.

sameeksha-malabarinews

കൂടാതെ ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ് ,ലതര്‍ അപ്‌ഹോള്‍സ്റ്ററി, സ്റ്റിയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍ സ്വിച്ചുകള്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, വൈദ്യുതികൊണ്ട് മട്കകാവുന്ന റയര്‍വ്യു മീറ്ററുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, രണ്ട് എയര്‍ബാഗുകള്‍, എ ബി എസ്, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകള്‍ക്കെല്ലാം പുറമെ നാലു വര്‍ഷത്തെ സര്‍വ്വീസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

യാത്രാ സുഖത്താലും രൂപ ഭംഗിയാലും വാഹനപ്രേമികളുടെ മനം കവര്‍ന്ന സ്‌കാലയുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 6.99 ലക്ഷം മുതല്‍ 7.85 ലക്ഷം വരെയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!