മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. അതുകൊണ്ടെുതന്നെ താരത്തെ സംബന്ധിക്കുന്ന ഏത് വാര്‍ത്തയും പെട്ടന്ന് വൈറലാവാറുമുണ്ട്. ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത് പൃഥ്വിരാജ് സ്വന്തമാക്കിയ പുതിയ വാഹനത്തെ കുറിച്ചാണ്.
പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ പോര്‍ഷെ 911 ജിടി 3 ടൂറിങ് മാനുവല്‍ ഗിയര്‍ബോക്‌സാണ് താരം പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്.
3.20 കോടി രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറും വില. ഉടമകളുടെ ആവശ്യത്തിന് അനുസരിച്ച് കസ്റ്റമൈസേഷന്‍ കൂടിയാകുമ്പോള്‍ വാഹനത്തിന്റെ വില കുറച്ചുകൂടി വര്‍ധിക്കും. ഇന്ത്യയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് മാനുവല്‍ മോഡല്‍ സ്വന്തമായിട്ടുള്ളത്. 510 പിഎസ് പവറും, 470 എന്‍എം ടോര്‍ക്കുമുള്ള ഈ വാഹനത്തിന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം മതി.
നിരവധി ആഢംബര വാഹനങ്ങള്‍ സ്വന്തമാക്കിയ താരത്തിന്റെ ഗ്യാരേജിലേക്ക് ഇതോടെ ഒരു പുത്തന്‍ വാഹനം കൂടി എത്തുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



