കമല്‍ഹാസന്‍ -മണിരത്‌നം കൂട്ടുകെട്ടില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും. തൃഷയാണ് നായികയായി എത്തുന്നത്.
1987 ല്‍ പുറത്തിറങ്ങിയ ‘നായകന്‍ ‘എന്ന ചിത്രത്തിന് ശേഷം 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മണിരത്‌നവും കമലഹാസനും ഒന്നിക്കുന്നത്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കെഎച്ച്234 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.
വന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് സിനിമ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഈ ചിത്രത്തില്‍ സംഗീതം എ ആര്‍ റഹ്‌മാന്റെതാണ്, എഡിറ്റിംഗിന് ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹണത്തിന് രവി കെ ചന്ദ്രന്‍, സ്റ്റണ്ട് ജോഡികളായ അന്‍ബു, അറിവ് എന്നിവരാണ് നിര്‍വഹിക്കുന്നത്.
സിനിമ പ്രേമികളില്‍ ആവേശം ഉയര്‍ത്തുന്ന ഒരു ആക്ഷന്‍ ചിത്രമായിരിക്കും കെഎച്ച് 234 എന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




