Section

malabari-logo-mobile

മലപ്പുറം : ഞങ്ങള്‍ മുന്നില്‍ തന്നെ

HIGHLIGHTS : മലപ്പുറം : എസ്എസ്എല്‍എസി വിജയശതമാനത്തില്‍ മലപ്പുറത്തിന് എക്കാലത്തെയും മികച്ച

മലപ്പുറം : എസ്എസ്എല്‍എസി വിജയശതമാനത്തില്‍ മലപ്പുറത്തിന് എക്കാലത്തെയും മികച്ച വിജയശതമാനം. 92.11 ശതമാനം പേരാണ് ഇത്തവണ വിജയിച്ചത്. 68,036 പേര്‍ ഉപരിപഠനത്തിനര്‍ഹരായി. 2001 ലെ ഫലം വന്നപ്പോള്‍ 32 ശതമാനം മാത്രം വിജയമുണ്ടായിരുന്ന ജില്ല പത്ത് വര്‍ഷം കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ വിമര്‍ശകരുടെ വായടച്ച് മൂന്നിരട്ടി വിജയമാണ് നേടിയത്. ഇതില്‍ ഏറെ ശ്രദ്ധേയം മലപ്പുറത്തെ പെണ്‍കുട്ടികള്‍ പഠനത്തിലെ തങ്ങളുടെ കരുത്ത് തെളിയിക്കുന്നുവെന്നതാണ്. മുമ്പ് ഏറെ പിന്നിലായിരുന്ന പെണ്‍കുട്ടികളാണ് ഇന്ന് വിജയത്തിലും എ ഗ്രേഡ് നേടിയതിലും മുന്നില്‍.

ജില്ലയുടെ യശ്ശസുയര്‍ത്തി 77 സ്‌കൂള്‍. പരീക്ഷയ്ക്കിരുത്തിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ചു. ജില്ലയില്‍ ഏറ്റവുമധികം സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയത് ഈ വര്‍ഷമാണ്.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ 29 ഉം വണ്ടൂരില്‍ 7 ഉം തിരൂരില്‍ 41 ഉം നൂറുമേനിക്കര്‍ഹമായി. പല സ്‌കൂളുകള്‍ക്കും തലനാരിഴക്കാണ് നൂറുശതമാനം വിജയം നഷ്ടമായത്. 16 സ്‌കൂളുകളില്‍ ഒറ്റയാളുടെ കുറവിലാണ് നൂറുശതമാനം നഷ്ടമായത്.

ട്രാക്കിലും ഫീല്‍ഡിലും മലപ്പുറത്തിന് വേണ്ടിയ സ്വര്‍ണംവാരിയ കടകശേരി എച്ച്എസ്എസ് എസ്എസ്എല്‍എസി ഫലത്തിലും തങ്കതിളകം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!