നൂറിന്റെ മികവില്‍ കോവിലകവും തഅ്‌ലീമുലും

പരപ്പനങ്ങാടി : ഈ വര്‍ഷത്തെ എസ്എസ്എല്‍എസി പരീക്ഷയില്‍ അഞ്ചപ്പുര തഅ്‌ലീമുല്‍ സ്‌കൂളിനും പരപ്പനങ്ങാടി കോവിലകം സ്‌കൂളിനും നൂറിന്റെ തിളക്കമാര്‍ന്ന വിജയം.

തഅ്‌ലീമുല്‍ ഇസ്ലാം ഓര്‍ഫനേജ് സ്‌കൂള്‍ തുടര്‍ച്ചയായ 12-ാം തവണയാണ് നൂറുശതമാനം വിജയം കൈവരിക്കുന്നത്.

51 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പാസ്സായി.

എന്നാല്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ ഒട്ടും പിറകിലല്ല. തീരദേശമേഖലയില്‍ നിന്ന് വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളടക്കം 766 വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി 87 % വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച എസ്എന്‍എംഎച്ച്എച്ച്എസ് സ്‌കൂളിന്റെ വിജയഗാഥ പ്രശംസനീയം തന്നെ.

പരപ്പനങ്ങാടി ബി.ഇ.എംഎച്ച്എസ്എസ് 84% വിജയം നേടി.

Share news
error: Content is protected !!
Scroll to Top