Section

malabari-logo-mobile

ബസ് യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ച കള്ളനെ പിടികൂടി

HIGHLIGHTS : തിരൂരങ്ങാടി : ബസ്

തിരൂരങ്ങാടി : ബസ് യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ചയാളെ ബസ്സില്‍ നിന്നു തന്നെ കൈയോടെ പിടികൂടി. രാമനാട്ടുകരയില്‍ നിന്നും ചെമ്മാട്ടേക്ക് യാത്രചെയ്യുകയായിരുന്ന വള്ളിക്കുന്ന് സ്വദേശി മഹീന്ദ്രന്റെ മൊബൈല്‍ ഫോണാണ് പോക്കറ്റടിച്ചത്.

കോഴിക്കോട് – ചെമ്മാട് റൂട്ടില്‍ ഓടുന്ന മഹീന്ദ്രാ ബസില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഫോണ്‍ നഷ്ടമായെന്നറിഞ്ഞ ഉടന്‍തന്നെ മഹീന്ദ്രന്‍ കൂടെ ഉണ്ടായിരുന്ന തന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ മോഷ്ടാവിന്റെ പോക്കറ്റില്‍ നി്‌നും മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു.

sameeksha-malabarinews

തമിഴ്‌നാട് സ്വദേശിയായ ഇയാളെ പോലീസില്‍ ഏല്‍പച്ചു. ഈ ബഹളത്തിനിടെ കൂടെ ഉള്ളവര്‍ എന്നു കരുതുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായും യാത്രക്കാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!