Section

malabari-logo-mobile

നഗരസഭ അടപ്പിച്ച മദ്യഷോപ്പ് ഹൈക്കോടതി ഇടപെട്ട് തുറപ്പിച്ചു.

HIGHLIGHTS : മലപ്പുറം : നഗരസഭ

മലപ്പുറം : നഗരസഭ മലപ്പുറം ടൗണില്‍ അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പ് ഹൈക്കോടതി ഇടപെട്ട് തുറപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച്മണിയോടെയാണ് മദ്യഷോപ്പ് തുറന്നത്. ണദ്യ ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കോടതിയെ സമീപിച്ചിരുന്നു.

പത്താം തിയ്യതി വരെ മദ്യഷോപ്പ് തുറന്നു പ്രവര്‍ത്തിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പത്തിനു വീണ്ടും കേസ് പരിഗണിക്കും. സ്റ്റേ ഉത്തരവിന്റെ പകര്‍പ്പ് വ്യാഴാഴ്ച വൈകീട്ട് 7.30 ന് നഗരസഭയിലെത്തിച്ചെങ്കിലും അധികൃതര്‍ കൈപ്പറ്റാന്‍ വിസമ്മതിക്കകയായിരുന്നു. തുടര്‍ന്ന വെള്ളിയാഴ്ച രാവിലെ കോടതി ഉത്തരവിന്റെ ശരിപ്പകര്‍പ്പ് നഗരസഭയിലെത്തിച്ചു.

sameeksha-malabarinews

 

കോര്‍പ്പറേഷന്‍ നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്നും സെക്രട്ടറി പറയുന്നു.  കോരങ്ങോട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യഷോപ്പിന് കച്ചവടത്തിനുളള ലൈസന്‍സ് എടുത്തിരുന്നില്ല. ഇതിനുള്ള അപേക്ഷ കഴിഞ്ഞദിവസം കോര്‍പ്പറേഷന്‍ നഗരസഭയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിക്കാതെ ഷോപ്പ് പൂട്ടിച്ച നഗരസഭയുടെ നടപടിയെ കോടതി ചോദ്യം ചെയ്തു. കേസ് വീണ്ടും പരിഗണനയ്ക്ക് വരുമ്പോള്‍ നഗരസഭ ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!