Section

malabari-logo-mobile

ദീപ്ഡ ദര്‍വാജ കൂട്ടക്കൊല ; 21 പേര്‍ക്ക് ജീവപര്യന്തം

HIGHLIGHTS : അഹമ്മദബാദ് : ഗുജറാത്ത് കുട്ടക്കൊലക്കേസില്‍

അഹമ്മദബാദ് : ഗുജറാത്ത് കുട്ടക്കൊലക്കേസില്‍ ദീപ്ഡ ദര്‍വാജ കൂട്ടക്കൊലക്കേസില്‍ കോടതി കുറ്റക്കാരെന്ന് വിധിച്ച 22 പേരില്‍ 21 പേര്‍ക്കും ജീവപര്യന്തം ശിക്ഷ. കേസിലെ പ്രതിയായ പോലീസുകാരന് ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചു. ഗോധ്ര കലാപ കേസുകളില്‍ ആദ്യമായാണ് ഒരു പോലീസുകാരന്‍ ശിക്ഷിക്കപ്പെടുന്നത്.

2002 ല്‍ ഗോധ്ര ട്രെയ്ന്‍ ആക്രമണത്തിനുശേഷം നടന്ന കലാപത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട സംഭവമാണു കേസിനാധാരം.

sameeksha-malabarinews

ഈ കേസില്‍ രണ്ട് ബിജെപി നേതാക്കളുള്‍പ്പെടെ ആകെ 83 കുറ്റാരോപിതരാണ് ഉണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ 61 പേരെ വെറുതെ വിട്ടു. ഇവരില്‍ മുന്‍എംഎല്‍എയും ബിജെപി നേതാവുമായ പ്രഹഌദ് ഗോസയും വെറുതെ വിട്ടവരില്‍ പെടും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!