കുവൈത്തില്‍ 13 യാചകരെ അറസ്റ്റ് ചെയ്തു

കുവൈത്ത് : കുവൈത്തില്‍ റമദാന്റെ ആദ്യ ആഴ്ചയില്‍ തന്നെ 13 യാചകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 13 പേരും പ്രവാസികളാണ്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഏഴു യാചകരെ തലസ്ഥാനത്തെ പള്ളിയുടെ മുന്നില്‍ വെച്ച് ആളുകളോട് പണം യാചിക്കുന്ന സമയത്താണ് അറസ്റ്റു ചെയ്തത്.

കുവൈത്തില്‍ യാചകനിരോധനം ശക്തമാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top