Section

malabari-logo-mobile

ജോസ് പ്രകാശ് അന്തരിച്ചു.

HIGHLIGHTS : പ്രശസ്തചലച്ചിത്രനടന്‍ ജോസ് പ്രകാശ് അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം

പ്രശസ്തചലച്ചിത്രനടന്‍ ജോസ് പ്രകാശ് അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ രോഗത്തെ തുടര്‍ന്ന് കുറെ നാളുകളായി ചികില്‍സയിലായിരുന്നു അദ്ദേഹം. 1926 ല്‍ ചങ്ങനാശ്ശേരിയിലാണ് ജോസ് പ്രകാശ് ജനിച്ചത്. ആറുപതിറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

 

പട്ടാളസേവനം അവസാനിപ്പിച്ച ശേഷം ഗായകനാവാനുള്ള മോഹവുമായാണ് അദ്ദേഹം കലാരംഗത്തെത്തിയത്. 1951-ല്‍ പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന സിനിമയില്‍ ഗായകനായിട്ടാണ് ജോസ് പ്രകാശ് വെള്ളിത്തിരയിലെത്തിയത്്. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് ആണ് അദ്ദേഹം അഭിനയിച്ച അവസാനത്തെ സിനിമ.
400 ലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 60ഓളം സിനിമകളില്‍ ഗായകനായി. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ഒരു പുതിയ പരിവേഷം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വില്ലന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം സ്വഭാവനടന്‍ എന്ന നിലയിലും ജോസ് പ്രകാശ് തിളങ്ങി. പ്രമേഹരോഗത്തെ തുടര്‍ന്ന് ഒരു കാല്‍ നഷ്ടപ്പെട്ടെങ്കിലും ജോസ് പ്രകാശ് കലാരംഗത്തുനിന്നും മാറിനിന്നില്ല. ഈ വര്‍ഷത്തെ ജെ.സി ഡാനിയല്‍ പുരസ്‌ക്കാരം അദ്ദേഹത്തിനു ലഭിച്ചിരുന്നു. നാളെ പുരസ്‌കാരം ആശുപത്രിയില്‍ വെച്ചു സമര്‍പ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്.

sameeksha-malabarinews

 

മിഖായേലിന്റെ സന്തതികളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഓളവും തീരവും, പെരുവഴിയമ്പലം, ലിസ, നിറക്കൂട്ട്, സിഐഡി നസീര്‍, ഈറ്റ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളില്‍ ചിലതാണ്.

മലയാളസിനിമയിലെ വില്ലന്‍മാര്‍ക്ക് വ്യക്തിത്വം സമ്മാനിച്ച ഈ മഹാനടന് ഒരായിരം പ്രണാമങ്ങള്‍ അര്‍പ്പിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!