Section

malabari-logo-mobile

ഋതു പ്രൊജക്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി. ഡോ: കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.

HIGHLIGHTS : മലപ്പുറം:കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കന്നതിന്നായി ഭാരതീയ ചികിത്സാ വകുപ്പിന്‍ കീഴില്‍...

മലപ്പുറം:കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കന്നതിന്നായി ഭാരതീയ ചികിത്സാ വകുപ്പിന്‍ കീഴില്‍ മലപ്പുറം ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി വളരെ വിജയകരമായ നടത്തി വരുന്ന ഋതു  പ്രൊജക്ടിന്റെ ഈ  വര്‍ഷത്തെ   ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍
പറമ്പന്‍  ലക്ഷ്മി  (പ്രസിഡന്റ്, അരീക്കോട്  ബ്ലോക്ക്  പഞ്ചായത്ത്),അധ്യക്ഷയായിരുന്നു. : അഡ്വ. പി.വി.എ.മനാഫ് (മെമ്പര്‍, മലപ്പുറം  ജില്ലാ  പഞ്ചായത്ത്),  ഋതു പ്രൊജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു. ആയൂര്‍വ്വേദ ഡി.എം.ഒ. ഡോ. സുശീല കെ സ്വാഗതവും, ഋതു പ്രൊജക്ടിന്റെ ജില്ലാ കണ്‍വീനര്‍ ഡോ. ആശ പ്രൊജക്ട് വിശദീകരണവും നടത്തി. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട്
മുനീറ  അമ്പാഴത്തിങ്ങല്‍ (പ്രസിഡന്റ്, അരീക്കോട്  ഗ്രാമ പഞ്ചായത്ത്),  A. W അബ്ദുറഹ്മാന്‍ (വൈസ് പ്രസിഡന്റ്, അരീക്കോട് ഗ്രാമപഞ്ചായത്ത്), സി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (മെമ്പര്‍, അരീക്കോട്  ബ്ലോക്ക്  പഞ്ചായത്ത്),  സി.പി. സഫറുള്ള (ഡെപ്യൂട്ടി ഡയറക്ടര്‍, QIP – കേരള) ,സി.പി.അബ്ദുസ്സമദ് (അഡ്മിന്‍സട്രറ്റീവ്  ഓഫീസര്‍, DDE മലപ്പുറം),  മുനീബ്  റഹ്മാന്‍ കെ.ടി (പ്രിന്‍സിപ്പല്‍, SOHSS അരീക്കോട്), സി.പി അബ്ദുല്‍ കരീം (ഹെഡ്മാസ്റ്റര്‍ ,SOHSS അരീക്കോട്), അന്‍വര്‍  കാരാട്ടില്‍ (PTA പ്രസിഡന്റ്), എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കണ്‍വീനര്‍ ഡോ. ഷെബിന്‍ പി.എ ചടങ്ങിന് നന്ദിയര്‍പ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!