അന്തര്‍ദേശീയം

ചരിത്രം കുറിച്ച് ആട്ടിമിസ് 2 സംഘം

വാഷിങ്ടണ്‍:ചരിത്രം കുറിച്ച് ആര്‍ട്ടിമിസ് -2. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് സ്വന്തമാക്കി ആര്‍ട്ടിമിസ് 2 ദൗത്യ സംഘം. ഭൂമിയില്‍ നിന്നും 4,06,771 കിലോ മീറ്റര്‍ അകലെയെത്തിയാണ് 1970 ഏപ്രില്‍ 14ലെ അപ്പോളോ സംഘത്തിന്റെ റെക്കോഡ് ആര്‍ട്ടിമിസ് സംഘം മറികടന്നിരിക്കുന്നത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചിട്ടുണ്ട്. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍

tehran

ടെഹ്‌റാനിലെ കെട്ടിടത്തിന് നേരെ ആക്രമണം;13 മരണം

ടെഹ്‌റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വ്യോമാക്രമണം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.ഷരീഫ് സര്‍വകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തുള്ള

ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച കടുത്ത നടപടി, ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇറാനെതിരെ അടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താൻ നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന് നരകത്തിൽ ജീവിക്കാമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. ഹോർമുസ് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച്ച ഇറാനെ സമ്പൂർണമായി തകർക്കും. പവർ പ്ലാൻ്റുകൾ, പാലങ്ങൾ ഉൾപ്പെടെ എല്ലാം ഒറ്റദിവസം കൊണ്ട് തീർക്കും. ഇതുവരെയില്ലാത്ത ആക്രമണമുണ്ടാകും -ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിനായി ഇറാൻ ഭരണകൂടത്തിന് ഇന്നലെയാണ് ട്രംപ് വീണ്ടും 48 മണിക്കൂർ സമയം നൽകിയത്.

error: Content is protected !!
Scroll to Top