അന്തര്‍ദേശീയം

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; റയന്‍ ഗോസ്‌ലിങ്‌ മികച്ച നടന്‍,നടി എമ്മ സ്‌റ്റോണ്‍

ബെവര്‍ലി ഹില്‍സ് : 74 ാ മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിന് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച നടനുള്ള പുരസ്‌കാരം റയന്‍ ഗോസ്ലിങ്ങും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം എമ്മ സ്‌റ്റോണും കരസ്ഥമാക്കി.

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഇസ്താംബൂളില്‍ ഭീകരാക്രമണം; 39 മരണം

ഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ 19 പേർ വിദേശികളാണ്​. 40ഒാളം പേർക്ക്​ പരിക്കേറ്റു. ഒര്‍ട്ടാക്കോയ്

സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ

സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. തുര്‍ക്കിയും റഷ്യയും തമ്മിലെ ധാരണയനുസരിച്ച് വെടിനിര്‍ത്തല്‍ അര്‍ധരാത്രി നിലവില്‍വന്നു. എന്നാല്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
സമാധാന ധാരണയാകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ തുര്‍ക്കിയും റഷ്യയും ഇറാനും അറിയിച്ചിരുന്നു.

പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

ലണ്ടന്‍ : പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

91 യാത്രക്കാരുമായി യാത്ര തിരിച്ച റഷ്യൻ സൈനിക വിമാനം കാണാതായി

മോസ്​കോ: 91 യാത്രക്കാരുമായി യാത്ര തിരിച്ച റഷ്യൻ സൈനിക വിമാനം കാണാതായി. ടി.യു 154 എന്ന വിമാനമാണ്​ കാണാതായത്​. റഷ്യയിലെ സോച്ചിയിലെ ബ്ലാക്ക്​ സീ റിസോർട്ടിൽ നിന്ന്​ സിറയയി​​ലെ ലതാക്കായിലേക്ക് പോയ വിമാനമാണ്​ കാണാതായത്​. വിമാനം ടേക്ക്​

118 യാത്രക്കാരുമായി ലിബിയന്‍ വിമാനം റാഞ്ചി

മാള്‍ട്ട : 118 യാത്രക്കാരുമായി പോയ ലിബിയന്‍ വിമാനം റാഞ്ചി മാള്‍ട്ടയിലറക്കി. ലിബിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അഫ്രിഖിയ എയര്‍വേയ്സിന്റെ എയര്‍ ബസ് എ320 ആണ് റാഞ്ചി ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലറക്കിയത്.

ജീവന് ഭീഷണി;പാക് ഗായകന്‍ താഹിര്‍ ഷാ പക്കിസ്ഥാനില്‍ നിന്നും നാടുവിട്ടു

കറാച്ചി: പ്രശസ്ത പാക് ഗായകന്‍ താഹിര്‍ ഷാ പാകിസ്ഥനില്‍ നിന്നും നാടുവിട്ടതായി റിപ്പോര്‍ട്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് താഹിര്‍ ഷാ രാജ്യം വിട്ടതെന്നാണ് അദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏഞ്ചല്‍ എന്ന ആല്‍ബത്തിലൂടെയാണ് അദേഹം ശ്രദ്ധേയനായത്.

മെക്‌സികോയില്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് 27 പേര്‍ മരിച്ചു

മെക്സികോ സിറ്റി:മെക്‌സികോയില്‍ പടക്കവില്‍പന മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 27 പേര്‍ മരിച്ചു. 70 പേര്‍ പരിക്കേറ്റു. മെക്സിക്കന്‍ സിറ്റിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെസാന്‍ പാബ്ളിറ്റോ പടക്കവില്‍പന കേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്.

ഇസ്താംബൂളില്‍ ഭീകരക്രമണം: 29 മരണം

ഇസ്താംബൂള്‍ :തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166ലധികം പേര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്ബാള്‍ ടീമിന്റെ

error: Content is protected !!
Scroll to Top