കായികം

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്തയില്‍ : കൊച്ചിയും വേദിയാകും

ഇന്ത്യന്‍ കായികലോകത്തിന് ഇത് ചരിത്രമുഹൂര്‍ത്തം. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ത്യ ആതിഥേയരാകുന്നു. ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്ററാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നാഴികകല്ലാകുന്ന ഈ പ്രഖ്യാപനം നടത്തിയത്.

എറണാകുളത്തിന് കിരീടം

കൊച്ചി : എറണാകുളത്തിന് കിരീടം. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം ജേതാക്കളായി. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം ആതിഥേയര്‍ 251 പോയിന്റോടെയാണ് തരിച്ചു പിടിച്ചത്. പാലക്കാട് 218 പോയിന്റോടെ റണ്ണറപ്പായി.

ചിത്രക്കും ആതിരക്കും ദേശീയ റെക്കോര്‍ഡ്

കൊച്ചി : 57 ാം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ട് ദേശീയ റെക്കോര്‍ഡുകളോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ താരം പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്രയും, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലപൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ ആര്‍ ആതിരയുമാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്.

കൊച്ചി ഏകദിനം;ഇന്ത്യയ്ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം

കൊച്ചി: ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം. 48.5 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലേക്ക് വിന്‍ഡീസിനെ ഒതുക്കിയത് രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയുടെയും മുന്നില്‍ നിന്നു നയിച്ച സ്പിന്‍ ആക്രമണമാണ്.

ശ്രീശാന്ത് വിവാഹിതനാകുന്നു: വധു രാജസ്ഥാനില്‍ നിന്ന്

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാകുന്നു. രാജസ്ഥാന്‍ സ്വദേശിനിയാണ് വധു. ജയ്പൂര്‍ രാജകുടുംബത്തിലെ

സച്ചിന്‍ ടെസ്റ്റ്:സച്ചിന്‍ പുറത്ത്

മുംബൈ : വിടവാങ്ങല്‍ ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി 74 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായി. 118 പന്തില്‍ 12 ഫോര്‍ അടക്കം എടുത്താണ് സച്ചിന്‍ 74 റണ്‍സെടുത്തത്. അവസാന മല്‍സരത്തിന്റെ യാതൊരു സമ്മര്‍ദ്ധവുമില്ലതെ ആരാധകര്‍ക്ക് നേരെ ബാറ്റ് എടുത്ത് വീശിയ ശേഷമാണ് സച്ചിന്‍ മടങ്ങിയത്. ഡി ഒ നരൈന്റെ പന്തില്‍ ഡാരന്‍ സമി സ്ലപ്പിള്‍ പിടിച്ചാണ് സച്ചിന്‍ പുറത്തായത്.

സച്ചിന്‍ ടെസ്റ്റ് : വെസ്റ്റിന്‍ഡീസ് 182 റണ്‍സിനപുറത്ത്

മുംബൈ : സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തു . ഉച്ചഭക്ഷണത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സ് 182 റണ്‍സിന് ആദ്യ ദിനത്തില്‍ തന്നെ അവസാനിച്ചു.

സച്ചിന്‍ പുറത്ത് ; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

കൊല്‍കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. 24 പന്തുകളില്‍ നിന്നും 10 റണ്‍സോടെയാണ് പുറത്തായത്. ഫില്ലിങ് ഫോര്‍ഡാണ് സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിടവാങ്ങി

ലാഹ്‌ലി : ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നും സച്ചിന്‍ പടിയിറങ്ങി. രഞ്ജിത്ത്‌ട്രോഫി ക്രിക്കറ്റില്‍ മുംബൈയെ ജേതാക്കളാക്കികൊണ്ടാണ് സച്ചിന്റെ വിടവാങ്ങല്‍. ഹരിയാനക്കെതിരെയുള്ള മല്‍സരത്തില്‍ പുറത്താകാതെ 79 റണ്‍സെടുത്തു. 175 പന്തില്‍ നിന്നും 6 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സച്ചിന്‍ 79 റണ്‍സ് നേടിയത്.

error: Content is protected !!
Scroll to Top