ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിടവാങ്ങി

images (2)ലാഹ്‌ലി : ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നും സച്ചിന്‍ പടിയിറങ്ങി. രഞ്ജിത്ത്‌ട്രോഫി ക്രിക്കറ്റില്‍ മുംബൈയെ ജേതാക്കളാക്കികൊണ്ടാണ് സച്ചിന്റെ വിടവാങ്ങല്‍. ഹരിയാനക്കെതിരെയുള്ള മല്‍സരത്തില്‍ പുറത്താകാതെ 79 റണ്‍സെടുത്തു. 175 പന്തില്‍ നിന്നും 6 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സച്ചിന്‍ 79 റണ്‍സ് നേടിയത്.

38 രഞ്ജി മല്‍സരങ്ങള്‍ക്കായാണ് സച്ചിന്‍ മുംബൈക്കായി ജേഴ്‌സി അണിഞ്ഞത്. 308 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,312 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്.

രഞ്ജിത്ത് ട്രോഫിയില്‍ നിന്നും വിരമിച്ച സച്ചിന്‍ ഇനി കളത്തിലിറങ്ങുക വെസ്റ്റിന്റീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് വേണ്ടിയാണ്. മുംബൈയില്‍ അവസാനത്തെ ടെസ്റ്റ് മല്‍സരവും കളിച്ച് നവംബര്‍ 18 ന് സച്ചിന്‍ ക്രിക്കറ്റിനോട് വിട പറയും. സച്ചിന്റെ കരിയറിലെ ഇരുനൂറാമത്തെ ടെസ്റ്റായിരിക്കും സ്വന്തം നാട്ടിലെ സ്റ്റേഡിയത്തില്‍ നടക്കുക.

 

Share news
error: Content is protected !!
Scroll to Top