വൈറ്റില ഹബ്ബില്‍ യാത്രക്കാരിയെ ആക്രമിച്ച പോലീസുകാരനെ നാട്ടുകാര്‍ പൊതിരെ തല്ലി

കൊച്ചി : വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യത്രക്കാരിയായ യുവതിയെ കയറിപിടിക്കുകയും കരണത്തടിക്കുകയും ചെയ്ത ക്രൈം ബ്രാഞ്ച് സിവില്‍ ഓഫീസ് ഉദേ്യാഗസ്ഥന്‍ അറസ്റ്റില്‍. ആലപ്പുഴ മാരാരികുളം സ്വദേശിയും അമ്പലപ്പുഴ ക്രൈംബ്രാഞ്ച് സിപിഒയുമായ സിപി സുരേഷ് (41) ആണ് പിടിയിലായത്. സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതു കണ്ട നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്യുകയും പോലീസിന് കൈമാറുകയുമായിരുന്നു. ഈ സമയത്ത് ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

ആലപ്പുഴ റിട്ട. എസ്പിയുടെ മകളാണ് ആക്രമണത്തിനിരയായത്. എറണാകുളം കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ എഞ്ചിനിയറായ യുവതി ബസില്‍ കയറുന്നതിനിടയിലാണ് സുരേഷ് ഇവരെ പിറകില്‍ നിന്ന് കയറി പിടിച്ചത്. ഉടന്‍ തന്നെ സ്ത്രീ സൂരേഷിന്റെ മുഖത്തടിച്ചു. ഇതെ തുടര്‍ന്ന് യുവതിയെ ഇയാള്‍ വലിച്ചിറക്കി കരണത്തടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഇയാളെ ശരിക്കും കൈകാര്യം ചെയ്തു.

യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

 

 

Share news
error: Content is protected !!
Scroll to Top