ആന്ധ്രയില്‍ ബസിനു തീപിടിച്ചു 42 പേര്‍ മരിച്ചു

accidentഹൈദരബാദ്: ആന്ധ്രാ പ്രദേശിലെ മെഹബൂബ് നഗറില്‍ വോള്‍വോ ബസിനു തീപിടിച്ചു 42 പേര്‍ മരിച്ചു. ബംഗളൂരില്‍ നിന്നും ഹൈദരബാദിലേക്ക് പോകുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. അപകടത്തില്‍ 4 പേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിതെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. ജബ്ബാര്‍ ട്രാവല്‍സിന്റെ വോള്‍വോ എസി ബസിനാണ് തീപിടിച്ചത്. ബസിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞതിനെ തുടര്‍ന്നാണ് ടാങ്ക് പൊട്ടിതെറിച്ചത്. ബസില്‍ ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ 46 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ അധികവും ഹൈദരാബാദ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളത്.

 

Share news
error: Content is protected !!
Scroll to Top