സീരിയല്‍ ഷൂട്ടിംഗിന്റെ പേരില്‍ മൊബൈല്‍ഫോണ്‍ കവര്‍ന്നതായി പരാതി

താനൂര്‍ : സീരിയല്‍ ഷൂട്ടിങ്ങിന്റെ പേരില്‍ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നതായി പരാതി. കാട്ടിലങ്ങാടി സ്വദേശി അമലേരി അഷറഫലിയുടെ മൊബൈല്‍ഫോണാണ് അപരിചിതനായ യുവാവ് കവര്‍ന്നത്.

സീരിയല്‍ ഷൂട്ടിങ്ങിനായി ഓട്ടോറിക്ഷ വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് അഷറഫലിയെ സമീപിച്ചത്. സംസാരിക്കുന്നതിനിടയില്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും ഡയറക്ടറോട് സംസാരിക്കാനാണെന്നും പറഞ്ഞ് അഷറഫലിയുടെ ഫോണ്‍ വാങ്ങി മുങ്ങുകയായിരുന്നു.

ഓട്ടോ ഡ്രൈവര്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top