മലപ്പുറം : കെഎസ്ആര്‍ടിസി മലപ്പുറം സബ് ഡിപ്പോയില്‍ സുരക്ഷാ ഉദേ്യാഗസ്ഥന്‍ ഇരിക്കുന്ന ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്നു. സംഭവത്തിന് തൊട്ടു മുമ്പ് സുരക്ഷാ ഉദേ്യാഗസ്ഥന്‍ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് മേല്‍ക്കൂരയുടെ വലിയൊര ഭാഗം അടര്‍ന്നു വീണത്.
ഓഫീസിലെ മേശയുടെ ചില്ല് തകര്‍ന്നു. സബ് ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് ക്യാഷ് ഓഫീസ്, മൂത്രപ്പുരകള്‍ എന്നിവയും ഏതുസമയവും പൊളിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
പഴകിപൊളിഞ്ഞ കെട്ടിടം നന്നാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച ജീവനക്കാര്‍ ധര്‍ണ്ണ നടത്താനിരിക്കെയാണ് സംഭവം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



