ആന്‍ഡ്രിയയോട് എനിക്ക് ഉള്ളില്‍ തട്ടിയ പ്രണയമായിരുന്നു; ഫഹദ് ഫാസില്‍

fahand and andryaഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ആന്‍ഡ്രിയ ഫഹദ് പ്രണയം ഇപ്പോള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. തനിക്ക് ആന്‍ഡ്രിയയോട് ഉള്ളില്‍ തട്ടി ആത്മാര്‍ത്ഥമായ പ്രണയമായിരുന്നുവെന്ന് ഫഹദ് ഫാസിലിനന്റെ വെളിപ്പെടുത്തലോടെയാണ് പ്രണയവാര്‍ത്ത വീണ്ടും ചര്‍ച്ചയായത്. താന്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാകാം പ്രണയം തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിയാതിരുന്നതെന്നും പ്രണയം സഫലമാകാതെ പോയതില്‍ തനിക്ക് വിഷമമുണ്ടെന്നും ആന്‍ഡ്രിയയോട് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുവെന്നും ഫഹദ് പറയുന്നു.

തന്റെ ആ പ്രണയ ദിനങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന ദിവസങ്ങളായിരുന്നവെന്നും ഫഹദ് പറഞ്ഞു. ആന്‍ഡ്രിയയോട് തനിക്ക് എപ്പോഴും ബഹുമാനമാണുള്ളതെന്ന് ഫഹദ് വ്യക്തമാക്കുന്നു ഇനി അടുത്ത കാലത്തൊന്നും ഒരു പ്രണയത്തിന് ചാന്‍സില്ലെന്നാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍.

ഒരു പ്രമുഖ മാസികക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യങ്ങള്‍ മറകൂടാതെ തുറന്നു പറഞ്ഞിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top