തിരൂരില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

തിരൂര്‍ : വൈരങ്കോട് കാഞ്ഞിരപറമ്പില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ സമദ് (36) വീട്ടു പറമ്പിലെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഭക്ഷണം കഴിച്ചതിന് ശേഷം കൈകഴുകുന്നതിനിടയില്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് നിഗമനം. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം.

തിരൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top