കായികം

വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്‌;ഖത്തര്‍ സെമിഫൈനലില്‍

ദോഹ: വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് ഖത്തര്‍ സെമിഫൈനലില്‍ കടന്നു. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് മല്‍രത്തില്‍ ആധികാരികമായ ജയമാണ്

ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ക്വാലിസിന് ദക്ഷിണാഫ്രിക്കയുടെ യാത്രയയപ്പ്

ഡര്‍ബന്‍ :ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജാക്വിസ് കാലിസിന് ദക്ഷണാഫ്രിക്കന്‍ ടീമിന്റെ അവസ്മരണീയമായ യാത്രയയപ്പ്.രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ക്വാലിസിന്റെ

അല്‍ജസീറയ്ക്ക് രണ്ടു ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഈജിപ്തിനോട് ഫിഫ

ദോഹ: ഖത്തറിലെ അല്‍ജസീറ നെറ്റ്‌വര്‍ക്കിന്റെ അല്‍ജസീറ സ്‌പോര്‍ട്‌സിന് രണ്ടു ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ഈജിപ്ത്യന്‍ ടെലിവിഷനില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ഫിഫ.
ഇതു സംബന്ധിച്ച് ഫിഫ ഈജിപ്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് കത്തയച്ചു.

അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ഖൊ-ഖൊ കാലിക്കറ്റിന് കിരീടം

തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വ്വകലാശാലാ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28ന് വൈകുന്നേരം നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ഖൊ-ഖൊ പുരുഷവിഭാഗം ഫൈനല്‍ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയെ രണ്ട് പോയിന്റിന് തോല്‍പിച്ചുകൊണ്ട് കാലിക്കറ്റ് ജേതാക്കളായി,

ബര്‍ണാഡ് കിപ്പിയാഗോ കൊച്ചി മാരത്തണ്‍ ജേതാവ്

കൊച്ചി: പ്രഥമ അന്താരാഷ്ട്ര കൊച്ചി ഹാഫ് മാരത്തണില്‍ ബര്‍ണാഡ്കിപ്പിയാഗോ ജേതാവായി. ഒരു മണിക്കൂറും രണ്ട് മിനിറ്റും അന്‍പത്തിയാറ് സെക്കന്റുമെടുത്താണ് ബര്‍ണാഡ് കിപ്പിയാഗോ ഫിനിഷ് ചെയ്തത്. ബര്‍ണാഡ് കെനിയന്‍ താരമാണ്.
മറ്റൊരു കെനിയന്‍ താരമായ ലോക നാലാം നമ്പര്‍ താരവുമായ ഇമ്മാനുവല്‍ മുടായിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബര്‍ണാഡ് കിപ്പിയാഗോ ജേതാവായത്.

ഖത്തര്‍- ഫലസ്തീന്‍ ഫുട്ബാള്‍ മത്സരം ഇന്ന്

ദോഹ: വെസ്റ്റ് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ദേശീയ ഫുട്ബാള്‍ ടീം ഫലസ്തീന്‍ ദേശീയ ടീമുമായി ഏറ്റുമുട്ടുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അല്‍ സദ്ദ് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും വാശിയേറിയ മത്സരം ആസ്വദിക്കുന്നതിനും ഖത്തര്‍

സച്ചിനെ മറികടന്ന് ചന്ദര്‍പോള്‍

ഹാമില്‍ടണ്‍: അപരാജിത ടെസ്റ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ വെസ്റ്റിന്‍ഡീസിന്റെ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നാരായണന്‍ ചന്ദര്‍പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്നു. ന്യൂസിലെന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ചന്ദര്‍പോള്‍ അപരാജിത ടെസ്റ്റ് സെഞ്ച്വറികളില്‍ സച്ചിനെ പിന്നിലാക്കിയത്.

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

ഗുരുവായൂര്‍: ക്രിക്കറ്റ്താരം ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാന്‍ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി ഷെഖാവത്ത്(നയന്‍) ആണ് ശ്രീയുടെ വധു. . ഇന്ന് രാവിലെ 7.15 നും 8 നും ഇയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട് നടന്നത്.

ശ്രീശാന്ത് ഇന്ന്‌ വിവാഹിതനാവുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനാവുന്നു. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്നാണ് വധു. ഡിസംബര്‍ 12ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ചാണ് ശ്രീശാന്തിന്റെ

ഖിഫ് ഫുട്ബാള്‍ ഫൈനല്‍ 13ന് അല്‍ അറബി സ്റ്റേഡിയത്തില്‍

ദോഹ: വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ 13ന് രാത്രി എട്ട് മണിക്ക് അല്‍ അറബി സ്റ്റേഡിയത്തില്‍

error: Content is protected !!
Scroll to Top