സിനിമ

പ്രശസ്ത നടി സുചിത്ര ഗുരുതരാവസ്ഥയില്‍

കൊല്‍കത്ത : പ്രശസ്ത ബംഗാളി നടി സുചിത്ര (82) യെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിച്ച് താമസിച്ച് വരികയായിരുന്ന സുചിത്രയെ 23 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റാണിമൂഖര്‍ജി വിവാഹിതയാകുന്നു

ബോളിവുഡ് താര സുന്ദരി റാണിമൂഖര്‍ജി വിവാഹിതയാകുന്നു. നിര്‍മ്മാതാവ് ആദിത്യ ചോപ്രയെയാണ് റാണി മൂഖര്‍ജി വിവാഹം കഴിക്കുന്നത്. റാണിയും ആദിത്യയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ എന്നും ബി ടൗണില്‍ ചര്‍ച്ചയായിരുന്നു.

ഫഹദ് ഫാസില്‍ അച്ഛനാകുന്നു.

ന്യൂ ജനറേഷന്‍ നായകരില്‍ ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ ആദ്യമായി ഒരു അച്ഛന്‍ വേഷം ചെയ്യാനൊരുങ്ങുന്നു. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് പേരിട്ടിരിക്കുന്ന വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അച്ഛന്‍ വേഷത്തിലെത്തുന്നത്.

മീരാജാസ്മിന്‍ വിവാഹിതയാവുന്നു.

കൊച്ചി : പ്രശസ്ത ചലച്ചിത്ര താരം മീരാജാസ്മിന്‍ വിവാഹിതയാവുന്നു. ദുബായ് മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ് വെയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് വിവാഹം നടക്കുക.

ക്യാമറയും കടന്ന് മഞ്ജു വാര്യര്‍ ഓടി

ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നടന്ന ഹാഫ് മാരത്തണ്‍ സെലിബ്രേറ്റികളാല്‍ സന്വന്നമായിരുന്നു. ഇതിനിടയില്‍ കടുത്ത റോസ് നിറമുള്ള ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മഞ്ജൂ

നടി രഞ്ജിനി സന്യാസം സ്വീകരിച്ചു;മാ ആനന്ദമയിയായി

ബംഗളൂരു: പ്രശസ്ത ചലച്ചിത്ര താരം രജ്ഞിനി സന്യാസം സ്വീകരിച്ചു. നിത്യാനന്ദയുടെ ബംഗളൂരുവിലെ ആശ്രമത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇനി മുതല്‍ മാ ആനന്ദമയി എന്ന പേിലായിരിക്കും അറിയപ്പെടുക.
രണ്ടുവര്‍ഷം മുമ്പ് നിത്യാനന്ദയും രഞ്ജിയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു.

മോഹന്‍ലാല്‍ രഞ്ജിത് ചിത്രത്തില്‍ മഞ്ജുവാര്യരില്ല ?

ഏറെ പ്രതീക്ഷയോടെ മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രത്തിലുടെയുള്ള മഞ്ജുവാര്യരുടെ തിരിച്ച് വരവ് ഉണ്ടാവില്ലെന്ന് സൂചന.
രഞ്ജിത് സംവിധാനം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തിന്റെ കഥയുടെ പൂര്‍ണ്ണരൂപമായപ്പോള്‍ നായികക്ക് വേണ്ടത്ര പ്രാധാന്യമില്ലാത്ത ഒരു ചിത്രമായതോടെയാണ് മഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ച് ആലോചന വന്നത്.

മലയാളത്തിലാദ്യമായി സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിതം സിനിമായാകുന്നു

സൂപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഈ വിഷയം പ്രമേയമായി മലയളത്തിലൊരു സിനിമ വരുന്നു.

നിരുപമയായി മാരത്തോണില്‍ പങ്കെടുക്കാന്‍ മഞ്ജുവാര്യരെത്തുന്നു

വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ വീണ്ടും സിനിമക്ക് വേണ്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കുന്നു. മാരത്തോണിന്റെ ആവേശത്തില്‍ മഞ്ജു പങ്കെടുക്കുന്ന രംഗങ്ങളാണ് 29 ന് കൊച്ചിയില്‍ ചിത്രീകരിക്കുക.

ഇളയരാജ ആശുപത്രിയില്‍

ചെന്നെ : പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയെ നെഞ്ചുവേദനയെ തൂടര്‍ന്ന് ചെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!
Scroll to Top