റാണിമൂഖര്‍ജി വിവാഹിതയാകുന്നു

downloadബോളിവുഡ് താര സുന്ദരി റാണിമൂഖര്‍ജി വിവാഹിതയാകുന്നു. നിര്‍മ്മാതാവ് ആദിത്യ ചോപ്രയെയാണ് റാണി മൂഖര്‍ജി വിവാഹം കഴിക്കുന്നത്. റാണിയും ആദിത്യയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ എന്നും ബി ടൗണില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഇരുവരും പൂര്‍ണമായി നിഷേധിക്കുകയായിരുന്നു പലപ്പോഴും. ഫെബ്രുവരി 10 നായിരിക്കും വിവാഹം നടക്കുകയെന്നാണ് സൂചന.

രണ്ടാഴ്ചയോളം നീളുന്നതാണ് വിവാഹാഘേഷങ്ങള്‍ എന്നാണ് കേള്‍ക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ജോദ്പൂരിലെ ഉമെയ്ദ് ഭവന്‍ പാലസില്‍ വച്ചായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം വിവാഹവാര്‍ത്തകള്‍ അറിഞ്ഞു ചോദിക്കുന്നവരോടെല്ലാം അക്കാര്യം രഹസ്യമാക്കി വെക്കാനാണ് റാണിയു ആദിത്യയും പറയുന്നതെന്നാണ് പാപ്പരസികള്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top