ദേശീയപാത കൈയ്യേറ്റം ഒഴിപ്പിക്കും

കോട്ടക്കല്‍ : ദേശിയപാത 17 (66) ല്‍ കുറ്റിപ്പുറം മുതല്‍ വഴിയമ്പലം വരെയുമുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശവുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ദേശീയപാത വിഭാഗം നടപടി സ്വീകരിക്കുന്നു.

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍, കൊടികള്‍, പരസ്യ ബോര്‍ഡുകള്‍, തോരണങ്ങള്‍, സ്തൂപങ്ങള്‍,കമാനങ്ങള്‍ ആര്‍ച്ചുകള്‍, മതിലുകള്‍ ,കച്ചവട സ്ഥാപനങ്ങള്‍, ദോശീയപാത വിഭാഗത്തിന്റെ അനുമതിയില്ലാതെ നിര്‍മിച്ചിരിക്കുന്ന ഡിവൈഡറുകള്‍, ഡൈവര്‍ഷന്‍, സ്പീഡ് ബ്രേക്കര്‍ എന്നിവ എഴ് ദിവസത്തിനകം എടുത്തുമാറ്റണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പുകൂടാതെ ഇവ നീക്കം ചെയ്ത് ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റവന്യൂ റിക്കവറി പ്രകാരം ഈടാക്കുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top