സിനിമ

നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്

ആലുവ : പ്രശസ്ത സിനിമാ നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. സെന്ററല്‍ എക്‌സൈസാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലും ഇതോടൊപ്പം റെയ്ഡ് നടക്കുന്നുണ്ട്. സേവന നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

റിയാസ്ഖാന്റെ നായികയായി മീരാജാസ്മിന്‍

മലയാളികളുടെ പ്രിയ നായിക മീരാജാസ്മിന്‍ ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. മീര റിസയാസ്ഖാന്റെ നായികയായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മനോജ് ആലുങ്കല്‍ സംവിധാനം ചെയ്യുന്ന ഇതിനുമപ്പുറം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഞാനും പ്രണയിച്ചിരുന്നു; രമ്യാ നമ്പീശന്‍

തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പ്രശസ്ത നടി രമ്യാ നമ്പീശന്റെ വെളിപ്പെടുത്തല്‍. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ പ്രൊഫഷന് പ്രണയം ഒരു ഭാരമായപ്പോളാണത്രെ താരം പ്രണയത്തോട് ഗുഡ് ബൈ പറഞ്ഞത്. എന്നാല്‍ താന്‍ പ്രണയിച്ചയാള്‍ ഇപ്പോഴും തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നും രമ്യ പറഞ്ഞു.

അഭിനയിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല; മോഹന്‍ലാല്‍

കൊച്ചി: സിനിമയില്‍ ഹെല്‍മെറ്റ് ആവശ്യമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അതേസമയം വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും എന്നാല്‍ സിനിമയില്‍ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന് പറയാനാകില്ലെന്നും ലാല്‍ പറഞ്ഞു. സിനിമയില്‍ ഒരുപാട് കൊലപാതക സീനുകള്‍ ഉണ്ടെന്നും അതുകൊണ്ട് കൊലകുറ്റത്തിന് കേസെടുക്കുമോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

മോഹന്‍ലാല്‍ ചിത്രത്തിനെതിരെ മമ്മുട്ടി ദുല്‍ഖര്‍ ഫാന്‍സുകാര്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യത്തിനെതിരെ മമ്മൂട്ടി ദുല്‍ഖര്‍ ഫാന്‍സുകാര്‍ ദുഷ് പ്രചരണം നടത്തുന്നതായി ആരോപണം. മോഹന്‍ലാല്‍ ഫാന്‍സുകാര്‍ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫാന്‍സിന്റെ ഔദേ്യാഗിക കുറിപ്പിലൂടെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആഷിക് അബു ചിത്രത്തില്‍ മമ്മൂട്ടിയും അജിത്തും ഒന്നിച്ചെത്തുന്നു.

ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം അജിത്തും മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. മമ്മൂട്ടി അധോലോക നായകനായി വേഷമിടുന്ന ഗ്യാങ്സ്റ്റാര്‍ എന്ന ചിത്രത്തിലാണ് അജിത്ത് പ്രധന വേഷത്തിലെത്തുന്നത്.

എന്നെ സംവിധായകന്‍ വഞ്ചിച്ചു; നടി സോന

ചെന്നൈ : തമിഴിലെ ഹിറ്റ് സംവിധായകന്‍ വെങ്കിട് പ്രഭുവിനെതിരെ പരാതിയുമായി ഗ്ലാമര്‍ താരം സോന രംഗത്ത്. തന്റെ കയ്യില്‍ നിന്നും ഒന്നര കോടി രൂപ വെങ്കിട്ട പ്രഭു തട്ടിയെടുത്തു എന്നാണ് നടിയുടെ ആരോപണം. തന്നെ വെച്ച് ചിത്രം ചെയ്യാമെന്ന ഉറപ്പിലാണ് താന്‍ പണം നല്‍കിയത് എന്നും എന്നാല്‍ ഇപ്പോള്‍ പ്രഭു ഒഴിഞ്ഞു മാറുകയാണെന്നും താരം കുറ്റപ്പെടുത്തി.

ഹൃത്വിക് റോഷനും സൂസന്നയും വേര്‍പിരിഞ്ഞു

ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസന്നയും വിവാഹമോചനത്തിന് തീരുമാനമെടുത്തതായുള്ള ഔദ്യോഗികവിവരം പുറത്തുവിട്ടു. ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം റിത്വിക് വ്യക്തമാക്കിയത്.
17 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യബന്ധം താനും സൂസന്നയും അവസാനിപ്പിക്കുകയാണെന്നും കുടുംബത്തിന് ഒന്നാകെ ഇത് പരീക്ഷണഘട്ടമാണെന്നും കുടുംബം എന്ന വ്യവസ്ഥയോട്

മേളക്ക് സമാപനം പര്‍വീസിന് സുവര്‍ണ്ണ ചകോരം, കന്യക ടാക്കീസ് മികച്ച മലയാളചിത്രം

തിരു :പതിനെട്ടാമത് അന്താരാഷ്ട ചലചിത്രമേളയിലെ മികച്ച ചിത്രമായി ഇറാനിയന്‍ ചിത്രമായ പര്‍വീസിനെ തിരഞ്ഞെടുത്തു. ലളിതമായ കഥയും പുതമയുള്ള ആഖ്യാന രീതിയും അവതരിപ്പിച്ച പര്‍വീസ് മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകനുള്ള രജതചകോരം ‘മേഘാ ധാക്കാ താര’ എന്ന ചിത്രം സംവിധാനം ചെയ്ത ബംഗാളി സംവിധായകന്‍ കമലേശ്വര്‍ മൂഖര്‍ജിക്ക് ലഭിച്ചു.

മലയാളി നമിതയും മോഡേണ്‍ വേഷത്തിലേക്ക്

സുമലതയുടെ കണ്ണുകളുള്ള മലയാള സിനിമയിലെ ഗ്രാമീണസുന്ദരി നമിതാ പ്രമോദ് ഇനി ഗ്ലാമര്‍ വേഷത്തിലേക്ക്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയ്ന്റ് എന്ന ചിത്രത്തിലാണ് നമിതയുടെ പുതിയ ഗറ്റപ്പ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നമിത നഗരത്തില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ത്ഥിനിയായ മായ എന്ന കാഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

error: Content is protected !!
Scroll to Top