താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന സജീവം; നടപടികളില്ലെന്ന് ആക്ഷേപം
താനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കഞ്ചാവ് ലോബിയുടെ ആധിക്യം ഭീതിയുണര്‍ത്തുന്നു. പ്രദേശത്തുകാരായ സംഘങ്ങളും മറ്റു ജില്ലകളില്‍ നിന്നെത്തുന്നവരുമാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ കേന്ദ്രീകരിച്ച് കച്ചവടം പൊടിപൊടിക്കുന്നത്. വിദ്യാര്‍ഥികളും നിര്‍മാണ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമടക്കം നിരവധി പേരാണ് കഞ്ചാവ് ലോബിയുടെ ഇരകള്‍. ജില്ലക്ക് പുറത്ത് നിന്നും കഞ്ചാവ് വാങ്ങാനായി താനൂരില്‍ എത്തുന്നവരും നിരവധിയാണ്. ലഹരിക്കടിമകളായവരുടെ ആധിക്യം കാരണം സൈ്വര്യജീവിതത്തിന് ഭീഷണിയുള്ളതായാണ് വ്യാപാരികളുടെയും യാത്രക്കാരുടേയും പരാതി. താനൂരില്‍ നിന്നും കാട്ടിലങ്ങാടി ഭാഗത്തേക്കുള്ള യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷന്‍ മറികടന്ന് […]
