Section

malabari-logo-mobile

മോര്യാകാപ്പ്: താനൂര്‍ പഞ്ചായത്ത് അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

HIGHLIGHTS : താനൂര്‍: ജില്ലയിലെ തന്നെ പ്രധാന നെല്ലറയായ മോര്യാകാപ്പ് പാടശേഖരത്തോടുള്ള താനൂര്‍ പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദ...

താനൂര്‍: ജില്ലയിലെ തന്നെ പ്രധാന നെല്ലറയായ മോര്യാകാപ്പ് പാടശേഖരത്തോടുള്ള താനൂര്‍ പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
 പ്രദേശത്തെ കര്‍ഷകരുടെ പ്രതിസന്ധി നാള്‍ക്കുനാള്‍ വര്‍ധിച്ചിട്ടും പരിഹാര നടപടികളുമായി മുന്നോട്ടുവരാനുള്ള അധികൃതരുടെ നിസംഗതയാണ് വിവാദമാകുന്നത്.
 താനൂര്‍- നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 750ഓളം ഏക്കര്‍ വരുന്ന കൃഷിഭൂമിയാണ് അധികൃതരുടെ വര്‍ഷങ്ങളായുള്ള അവഗണന മൂലം ഉപയോഗ ശൂന്യമാകുന്നത്.
 പുഞ്ച, മുണ്ടകന്‍ നെല്‍കൃഷിയും കൂടാതെ പച്ചക്കറി കൃഷിയും നടത്തിവരുന്ന പ്രദേശവാസികളായ കര്‍ഷകരെ പരിഗണിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച പരക്കെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഇപ്പോള്‍ 100 ഏക്കറില്‍ താഴെ മാത്രം കൃഷി നടന്നുവരുന്ന മോര്യാ കാപ്പ് പാടത്ത് ഉപ്പുവെള്ളം കയറുന്നതിനാല്‍ വ്യാപകമായി കൃഷിനാശം സംഭവിക്കുന്നുണ്ട്.
 പെരുന്തോട് വി സി ബിയില്‍ ബണ്ട് കെട്ടിയാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ ഇതിനുള്ള ചെലവുകള്‍ കര്‍ഷകര്‍ വഹിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
കൂടാതെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വളത്തിന്റെയും വിത്തിന്റെയും വിലവര്‍ധന കര്‍ഷകരുടെ നിത്യജീവിതത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ ബണ്ട് നിര്‍മാണത്തില്‍ നിന്നും കര്‍ഷകര്‍ പിന്നോട്ടുപോകുന്ന സ്ഥിതിയാണുള്ളത്.
കാര്‍ഷികവൃത്തി ഉപജീവനമായി കണ്ടിരുന്ന ഇവിടുത്തെ സാധാരണക്കാരായ കര്‍ഷകര്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുമ്പോഴുള്ള പ്രഖ്യാപനങ്ങള്‍ കേട്ടുമടുത്തു.
 ഇനിയും അനുഭാവപൂര്‍ണമായ നടപടികളുണ്ടായില്ലെങ്കില്‍ ഇവര്‍ അതിജീവനത്തിന് പുതിയ വഴികള്‍ തേടേണ്ട അവസ്ഥയാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!