ആശാരി പണിക്കാരുടെ കൂട്ടായിമ സംഘടിപ്പിച്ചു

വള്ളികുന്ന്:  ആശാരി പണിയെടുക്കുന്നവരുടെ കൂട്ടായിമ അരിയലൂരില്‍ സംഘടിപ്പിച്ചു. എം വി എച്ച് എസ് എസ് പരിസരത്ത് നടന്ന ചടങ്ങ് സി ഐ ടി യു ജില്ലാസെക്രട്ടറി കെ പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായിമയില്‍ മൂത്താശാരി കൊടക്കാട് സ്വദേശി മുണ്ട്യന്‍ കാവില്‍ സുകുമാരനെ ആദരിച്ചു.
പുനത്തില്‍ സജിത്ത് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മനോജ്കുമാര്‍.കെ, പി പി വിജയന്‍, ടി പി സജു, സെമീര്‍ മാട്ടുമ്മല്‍, ബാബു പാലശ്ശേരി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top