Latest News

റിമിടോമിയുടെ അമ്മയും അവതാരികയാകുന്നു

പ്രശസ്ത ഗായിക റിമി ടോമിയുടെ അമ്മ റാണി അവതാരികയായെത്തുന്നു. സൂര്യ ടീവി തുടങ്ങാനിരിക്കുന്ന മ്യുസിക്കല്‍ റിയാലിറ്റി ഷോയിലാണ് റിമിയുടെ അമ്മ അവതാരികയാകുന്നത്.

തിരുവനന്തപുരം ചലചിത്രമേളക്ക് ഇന്ന് തിരിതെളിയും

തിരു : പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും. കനകക്കുന്നിലെ നിശാഗന്ധിയില്‍ വൈകീട്ട് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളക്ക് തിരി തെളിയിക്കും. പ്രശസ്ത നടി ശബാന ആസ്മി മുഖ്യ അതിഥിയായിരിക്കും.

തിരുവനന്തപുരത്തും ഓണ്‍ലൈന്‍ പെണ്‍വാണിഭം

തിരു: തലസ്ഥാന നഗരിയിലും ഹൈടെക് നഗരങ്ങളെ അനുകൂലിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം കൊഴുക്കുന്നു. സ്‌കൂള്‍ കുട്ടികളെ അടക്കം ഉള്‍പ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഇവരുടെ സൈറ്റില്‍ സ്‌കൂള്‍കുട്ടികളും, കോളേജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും തങ്ങളുടെ സംഘത്തിലുണ്ടെന്ന് പരസ്യം ചെയ്തിട്ടുണ്ട്.

തിരൂരില്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച സംഭവം; മണല്‍ മാഫിയയുടെ പങ്ക് വ്യക്തം

തിരൂര്‍ : കഴിഞ്ഞ ദിവസം പുറത്തൂരിലെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് കുഴഞ്ഞുവീണ സാഹചര്യം ഉണ്ടായതിന് പിറകില്‍ മണല്‍ മാഫിയാ ബന്ധമാണെന്ന് പുറത്തുവരുന്നു.

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

വര്‍ണ്ണവിവേചനത്തിനുമെതിരായ ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരന്റ പോരാട്ടത്തിന്റെ പ്രതീകവും ദക്ഷിണാഫ്രിക്കയുടെ മുന്‍പ്രസിഡന്റുമായ നെല്‍സണ്‍ മണ്ഡേല(95) അന്തരിച്ചു. ദീര്‍ഘകാലമായി ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കാരണം കിടപ്പിലായിരുന്ന

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്തയില്‍ : കൊച്ചിയും വേദിയാകും

ഇന്ത്യന്‍ കായികലോകത്തിന് ഇത് ചരിത്രമുഹൂര്‍ത്തം. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ത്യ ആതിഥേയരാകുന്നു. ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്ററാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നാഴികകല്ലാകുന്ന ഈ പ്രഖ്യാപനം നടത്തിയത്.

20 ലക്ഷം ഇ മെയില്‍ ഐഡികളും പാസ് വേഡുകളും ചോര്‍ത്തി

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക്, ട്വിറ്റര്‍,ലിങ്ക്ഡിന്‍, ഗൂഗിള്‍, യാഹു എന്നിവയുടെ 20 ലക്ഷത്തോളം ഇ മെയില്‍ ഐഡികളും പാസ് വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ ട്രസ്റ്റ് വേവാണ് ഇക്കാര്യം തങ്ങളുടെ ബ്ലോഗിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കണ്ടക്റ്ററുടെ പെരുമാറ്റം: വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം

മലപ്പുറം: വിദ്യാര്‍ഥികളോട് ബസ് കണ്ടക്റ്റര്‍മാര്‍ മോശമായി പെരുമാറുകയാണെങ്കില്‍ ആര്‍.റ്റി.ഓഫീസുകളില്‍ ഫോണ്‍ വഴി പരാതി നല്‍കാമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ തുടങ്ങി

കല്‍പ്പറ്റ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി വയനാട്ടില്‍ തുടങ്ങി. എസ്‌കെഎംജെ സ്‌കൂളില്‍ തയ്യാറാക്കിയ പ്രതേ്യക വേദിയിലാണ് പരിപാടി.
രാവിലെ 7 മണിക്ക് ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു.

ജയിലില്‍ ഫേസ് ബുക്ക് ;പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചത് ജയിലില്‍ നിന്ന് തന്നെ;ഇന്റലിജന്‍സ്

കോഴിക്കോട് : ടിപി വധകേസിലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ജയിലിനുള്ളില്‍ നിന്നാണെന്ന് ഇന്റലിജന്‍സ് വിഭാഗം. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കെഷന്‍ ശേഖരിച്ചു.

error: Content is protected !!
Scroll to Top