Latest News

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

താനൂര്‍: മൂലക്കല്‍ സ്വദേശി കുഞ്ഞിമൂസയുടെ വീട്ടിലാണ് പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. ഗ്ലാസ്‌ടോപ്പ് ഉപയോഗിച്ചുള്ള അടുപ്പാണ് തകര്‍ന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട്ടിന്റെ ടെറസിന് വിള്ളല്‍ വീണു

കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു.

കോഴിക്കോട് : കോഴിക്കോട് ജില്ലാജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. സെപ്റ്റിക് ടാങ്കിന്റെ പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. പൈപ്പിന് തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇത് വൃത്തിയാക്കുന്നതിനിടയിലാണ് ഫോണ്‍ കണ്ടെത്തിയത്.

ഏഷ്യയിടെ മോസ്റ്റ് സെക്‌സി വുമണ്‍ കത്രീന കൈഫ്

ഏഷ്യയിടെ മോസ്റ്റ് സെക്‌സി വുമണ്‍ ആയി കത്രീന കൈഫിനെ തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് കത്രീന കൈഫിനെ തേടി ഈ അംഗീകാരം എത്തുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ഐ മാഗസിന്‍ നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വേയിലൂടെയാണ് കത്രീനയെ തിരഞ്ഞെടുത്തത്.

മൊബൈല്‍ സിം കാര്‍ഡിനായി തിരിച്ചറിയല്‍ രേഖ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണം; ട്രായ്

കോഴിക്കോട് : മൊബൈല്‍ ഫോണിനായുള്ള സിം കാര്‍ഡ് എടുക്കാനായി തിരിച്ചറിയല്‍
രേഖ നല്‍കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ടെലികം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ബാഗ്ലൂര്‍ റീജീണല്‍ മേധാവി ഡോ.സിബിച്ചണ്‍ മാത്യു, ട്രായ് കോഴിക്കോട് സംഘടിപ്പിച്ച ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യന്തര ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞു

തിരു : പതിനെട്ടാമത് രാജ്യന്തര ചലച്ചിത്രമേളക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്തു. അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍മണ്ടേലക്ക് സദസ്സ്് ആദരാഞ്ജലി അര്‍പ്പിച്ചു.

ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി

തിരു:ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റി. ടിപി വധക്കേസിലെ പ്രതികളെ ന്യായീകരിച്ച് നടത്തിയ വിവാദ പരമാര്‍ശത്തെ തുടര്‍ന്നാണ് നടപടി. വിവാദ പരാമര്‍ശം സംബന്ധിച്ച് ഡിജിപി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി.

മുത്തശ്ശി കൂട്ടായ്മയിൽ എളമ്പുലാശ്ശേരി സ്കൂളിൽ സ്നേഹസംഗമം.

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും സ്ത്രീകൾക്കും വൃദ്ധർക്കുമെതിരെ നടക്കുന്ന അതിക്ക്രമങ്ങൾക്കെതിരെ സ്നേഹസംഗമം സംഘടിപ്പിച്ചു.

സാറ്റ്‌ലൈറ്റ് റൈറ്റില്‍ റെക്കോഡിട്ട് ഏഴ് സുന്ദരരാത്രികള്‍

ഒരു മലയാളചിത്രം പ്രദര്‍സനത്തിനെത്തുന്നതിന് മുമ്പെതന്നെ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദിലീപ്- ലാല്‍ ജോസ് ടീം ഒരുക്കിയിരിക്കുന്ന ഏഴ്‌സുന്ദരരാത്രികള്‍ എന്ന ചിത്രമാണ് 7 കോടി രൂപയ്ക്ക് സൂര്യാടി സ്വന്തമാക്കിയിരിക്കുന്നത്.

സ്ത്രീകളോട് സംസാരിക്കാന്‍ ഭയമാണ് ഫാറൂഖ് അബ്ദുള്ള

ദില്ലി: സ്ത്രീകളോട് സംസാരിക്കാന്‍ തന്നെ തനിക്ക് ഭയമാണെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള. താന്‍ ഒരിക്കലും ഒരു വുമണ്‍ സെക്രട്ടറിയെ വെക്കില്ലെന്നും അദേഹം പറഞ്ഞു.

‘ഏതെങ്കിലും പരാതി തനിക്കെതിരെ ഉണ്ടായാലും അത് ചെന്നവസാനിക്കുക ജയിലിലായിരിക്കുമെന്നും അത്തരത്തിലാണ് ഇന്ന് രാജ്യത്തിന്റെ പോക്കെന്നും

യുഎന്‍ മനുഷ്യാവകാശ പുരസ്‌ക്കാരം മലാലയ്ക്ക്

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന വിദ്യഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് യു എന്നിന്റെ ഈ വര്‍ഷത്തെ മനുഷ്യാവകാശ പുരസ്‌ക്കാരം. ഈ മാസം 10 ന് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ യുഎന്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

error: Content is protected !!
Scroll to Top