Latest News

എടപ്പാളില്‍ സ്‌കൂള്‍ ബസിടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു

എടപ്പാള്‍ : പുറകോട്ടെടുക്കുന്നതിനിടെ സ്‌കൂള്‍ ബസിടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു. എടപ്പാള്‍ ദാറുല്‍ ഹുദാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും നടുവട്ടം കാഞ്ഞിരമുക്ക് സ്വദേശി അബൂബക്കറിന്റെ മകളുമായ ആയിഷ ഹെന്ന (അഞ്ച്) ആണ് മരിച്ചത്.

കോഴിക്കോട് ഞായറാഴ്ചകളില്‍ സ്വകാര്യ ബസുകള്‍ അവധിയില്‍; യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട് : കോഴിക്കോട് നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ഞായറാഴ്ചകളില്‍ ട്രിപ്പുകള്‍ മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

കെജ്‌രി വാളിന് വിഎസ്സിന്റെ അഭിനന്ദനം

തിരു : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് വിഎസ് അച്യുതാനന്ദന്റെ ഫാക്‌സ്.
അരവിന്ദ് കെജ്‌രി വാളിന് അയച്ച ഫാക്‌സിലാണ് വിഎസ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വര്‍ഗീയതക്കും അഴിമതിക്കും എതിരെ നടത്തുന്ന പോരാട്ടത്തിന് എല്ലാ വിധ പിന്തുണയും വിഎസ് അറിയിച്ചിട്ടുണ്ട്.

പ്രതികള്‍ ജയിലില്‍ ഫേസ് ബുക്ക് ഉപയോഗിച്ചത്;കെകെ ലതികയുടെ സന്ദര്‍ശന ശേഷം; സന്ദര്‍ശനം അനേ്വഷിക്കും; ഡിജിപി

കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ വെച്ച് മൊബൈല്‍ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അനേ്വഷണം കെകെ ലതിക എംഎല്‍എയിലേക്ക് നീളുന്നു.

ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം തുടങ്ങി

ദോഹ: അറബ് ലോകത്തെ ശ്രദ്ധേയമായ ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഒഴിവുദിനമായ ഇന്നലെ സന്ദര്‍ശക ബാഹുല്യത്താല്‍ ശ്രദ്ധേയമായി. ദോഹ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന മേളയില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ അക്ഷരസ്നേഹികള്‍ ഒഴുകിയത്തെുന്ന കാഴ്ചയായിരുന്നു ഇന്നലെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സന്ദര്‍ശകര്‍ വര്‍ധിച്ചതായി വിവിധ സ്റ്റാളുകളിലുള്ളവര്‍ പറഞ്ഞു.

മഞ്ചേരി സ്റ്റേഡിയം: ഫണ്ട് ലഭ്യമാക്കും – മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

മഞ്ചേരി: മഞ്ചേരി ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ലോക കായിക ഭൂപടത്തില്‍ ഇടം പിടിക്കേണ്ടതുണ്ട്.

ക്ലിഫ് ഹൗസ് ഉപരോധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തിരു : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ക്ലിഫ് ഹൗസില്‍ ഉപരോധ സമരം നടത്തുന്ന ഇടതുമുന്നണി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജനം ചൂലെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ രാജിവെക്കണം; വിഎസ്

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധ സമരം പ്രതിപക്ഷ നേതാവ് വിഎസ് ഉദ്ഘാടനം ചെയ്തു. ജനം ചൂലെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ രാജി വെക്കണമെന്ന് വിഎസ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു

തിരു : സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു മുന്നണിയുടെ ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചു. മുഖ്യമന്ത്രിയെ മാത്രം തടഞ്ഞു കൊണ്ടുള്ള സമരമാണ് ഇടതു പ്രവര്‍ത്തകര്‍ നടത്തുക. പോലീസ് അറസ്റ്റ് ചെയ്യും വരെ ഉപരോധം തുടരാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിക്ക് ; ഡല്‍ഹിയില്‍ തൂക്കു സഭ

ദില്ലി : ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ദേശീയ രാഷ്ടീയത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന ദില്ലി,രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങള്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് വന്‍ വിജയം. ഈ സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ നടന്ന മിസോറാമില്‍ വോട്ടെണ്ണല്‍ ഇന്ന് നടക്കും.

error: Content is protected !!
Scroll to Top