Latest News

കുട്ടികളുടെ കരോള്‍ സംഘത്തിനുനേരെ തിരൂരില്‍ അക്രമം; ആറുപേര്‍ക്ക് പരിക്ക്

തിരൂര്‍ : കുട്ടികളുടെ കരോള്‍ സംഘത്തിനുനേരെ വെട്ടം ആലിശ്ശേരിയില്‍ അക്രമം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പരിയാപുരം ന്യൂജനറേഷന്‍ ക്ലബ്ബ് നടത്തിയ ക്രിസ്തുമസ് കരോളിന് നേരെയാണ് ഒരു സംഘം ആളുകള്‍ അക്രമം നടത്തിയത്.

അല്‍ അസ്ഹര്‍ പണ്ഡിത സഭാംഗത്വം ഖര്‍ദാവി രാജിവെച്ചു

ദോഹ: ഈജിപ്തിലെ അല്‍അസ്ഹര്‍ അല്‍ഷരീഫിന്റെ ഉന്നത പണ്ഡിത സഭയിലെ അംഗത്വം പ്രമുഖ ഇസ്‌ലാമിക ചിന്തകനും ലോക മുസിലിം പണ്ഡിതസഭ അധ്യക്ഷനുമായ ഡോ. യൂസുഫ് ആല്‍ഖര്‍ദാവി രാജി വച്ചു. മുസ്‌ലിം ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന അല്‍ അസ്ഹര്‍ ഈജിപ്തിലെ സൈനിക അട്ടിമറിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് ഖര്‍ദാവി തന്റെ രാജി പ്രഖ്യാപിച്ചത്.

കോഴിക്കോട്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ്.

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കായികാധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് ആഴ്ചവട്ടം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകനായ ജോണിക്കെതിരെയാണ് കേസെടുത്തത്.
ഈ സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് വിദ്യാകര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സൗദി ജയില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് അജ്ഞാത സംഘം ഫോം വിതരണം ചെയ്തു

റിയാദ്: സൗദിഅറേബ്യയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് സഹായ വാഗ്ദാനവുമായി അജ്ഞാത സംഘം രംഗത്ത് റിയാദിലെ ജയിലില്‍ അഭിഭാഷക സഹായം നല്‍കാമെന്ന വാഗ്ദാനമടങ്ങിയ ഫോറം ഒരു അജ്ഞാത സംഘം വിതരണം ചെയ്യുകയായിരുന്നു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ മലയാളത്തിലും അച്ചടിച്ച ഫോമുകളാണ് ജയിലില്‍ വിതരണം ചെയ്തത്.

നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്

ആലുവ : പ്രശസ്ത സിനിമാ നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. സെന്ററല്‍ എക്‌സൈസാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലും ഇതോടൊപ്പം റെയ്ഡ് നടക്കുന്നുണ്ട്. സേവന നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംവിധായകന്‍ ജയരാജിന് കാറപകടത്തില്‍ പരിക്ക്

താനൂര്‍: സംവിധായകന്‍ ജയരാജ് സഞ്ചരിച്ച കാര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താനൂര്‍ ജംങ്ഷനില്‍ വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ജയരാജിനൊപ്പം കാറില്‍ കുടുംബാംഗങ്ങളുമുണ്ടായിരുന്നു.

അപകടം നടന്നയുടന്‍ അദേഹത്തെ നാട്ടുകാര്‍ താനൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതുഭാഗം പൂര്‍ണമായ് തകര്‍ന്നു.

ഒടുവില്‍ ജസീറക്കും ചിറ്റിലപ്പള്ളിയുടെ വക 5 ലക്ഷം

കോട്ടയം : സന്ധ്യക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി മണല്‍മാഫിയക്കെതിരെ സമരം നടത്തുന്ന ജസീറക്കും 5 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജസീറയുടെ ധീരതയും, പ്രതിബന്ധതയും അഭിനന്ദനാര്‍ഹമാണെന്നും ചിറ്റിലപ്പള്ളി പറഞ്ഞു.

വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു

ദില്ലി : കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രി ജയറാം രമേശ്,സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരും വൈകാതെ രാജി വെക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ അംഗമായ ജയന്തി നടരാജന് ജനുവരിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയിലെ

കെ കെ രമക്ക് വധഭീഷണി.

വടകര : ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമക്ക് വധഭീഷണി. ഊമകത്തുകള്‍ വഴിയാണ് ഭീഷണി. വധക്കേസിനെകുറിച്ചോ പ്രതികള്‍ക്കെതിരെയോ ഇനിയും പ്രതികരിച്ചാല്‍ അനുഭവിക്കുമെന്നാണ് രമക്ക് ലഭിച്ച ഊമകത്തുകളിലെ മുന്നറിയിപ്പ്. 3 കത്തുകളാണ് രണ്ടാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ രമക്ക് ലഭിച്ചത്. ഭീഷണി സംബന്ധിച്ച് റൂറല്‍ എസ്പി പി എച്ച് അഷറഫിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആര്‍എംപി.

error: Content is protected !!
Scroll to Top