Latest News

രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ച പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല

വയനാട് : അസുഖ ബാധിതയായതിനെ തുടര്‍ന്ന് രകതം സ്വീകരിച്ചതിലൂടെ എച്ചഐവി ബാധിച്ച പെണ്‍കുട്ടിയുടെ ചികില്‍സാ സഹായം ഏറ്റെടുക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം വെറുതെയാകുന്നു.
പെണ്‍കുട്ടിക്ക് വീടും, സ്ഥലവും നല്‍കുമെന്ന വാഗ്ദനവും അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

മലപ്പുറം ജില്ല വിഭജിക്കണം; ലീഗ് നേതാക്കള്‍

മലപ്പുറം: മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കള്‍ വീണ്ടും രംഗത്ത്. മലബാറിന് മൂന്ന് പുതിയ ജില്ലകള്‍ വേണമെന്നും അതിലൊന്ന് മലപ്പുറം വിഭജിച്ചാവണമെന്നും ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും കൂടി പങ്കെടുത്ത വേദിയില്‍ മറ്റ് നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു.

തിരൂരില്‍ ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരൂര്‍ : മാതാപിതാക്കളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് വീട്ടില്‍ മൂസ (42) നെയാണ്

പ്രതിമയ്ക്ക് അച്ഛന്റെ മുഖച്ഛായയില്ല;മുരളീധരനും പത്മജയും

തിരു: തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനാച്ഛാദനം ചെയ്ത മുന്‍മുഖ്യമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്റെ പ്രതിമയെ ചൊല്ലി ആക്ഷേപം.
പ്രതിമയ്ക്ക് കരുണാകരന്റെ ശൈലിയും മുച്ഛായയുമില്ലെന്ന് മക്കളായ മുരളീധരനും പത്മജ വേണുഗോപാലും പ്രതികരിച്ചു.

മോഡിയെ പ്രകീര്‍ത്തിച്ച വാര്‍ത്ത ശരിയല്ല;കതോലിക്ക ബാവ

കോട്ടയം: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കതേലിക്ക ബാവ.
സഭക്ക് രാഷ്ട്രീയ നിലപാടില്ലെന്നും നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും

തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി

പനാജി : സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍കാ മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 12 ദിവസത്തേക്ക് കൂടി നീട്ടി
പനാജിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സരിക പല്‍ ദേശായിയാണ് തേജ്പാലിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.

മോഡിയെ പിന്തുണച്ച് കത്തോലിക്കസഭ

തിരു : ഗുജറാത്ത് മുഖ്യമന്ത്രിയും, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ത്രമോഡിയെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം.
ഗുജറാത്തിലെ മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ഗുജറാത്തിലെ സഭാ വിശ്വാസികള്‍ക്ക് മോഡിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും സഭ വിലയിരുത്തി.

ഇളയരാജ ആശുപത്രിയില്‍

ചെന്നെ : പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയെ നെഞ്ചുവേദനയെ തൂടര്‍ന്ന് ചെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തിരൂര്‍: തിരൂര്‍ പയ്യനങ്ങാടി പാറേക്കുളം ജുമാമസ്ജിദിനടുത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. എളംകുളത്ത് അഷറഫ് (45)ആണ് മരിച്ചത്. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 5.40 ഓടെയാണ് അപകടം നടന്നത്. സുബഹി നമസ്‌കാരത്തിനായി സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുകയായിരുന്നു അഷറഫും സഹയാത്രികനായ മുഹമ്മദ് സാഹിബും.

ആംആദ്മി ഭരണത്തിലേക്ക് ;കെജ്‌രിവാള്‍ മുഖ്യമന്ത്രിയാവും

ദില്ലി : കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ആംആദ്മി ദില്ലിയില്‍ സര്‍ക്കാര്‍ രൂപികരിക്കും. ആംആദ്മി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ്് തീരുമാനം. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാവും. മനീഷ് സിസോദിയ, വിനോദ് കുമാര്‍, രാഖി ബിര്‍ല എന്നിവര്‍ മുഖ്യമന്ത്രിമാരാവും. ഡിസംബര്‍ 26 ന് സത്യപ്രതിജഞ ചെയ്ത് പാര്‍ട്ടി അധികാരമേല്‍ക്കും. ജന്തര്‍മന്ദറില്‍ വെച്ചാണ് സത്യപ്രതിഞ്ജ നടക്കുക.

error: Content is protected !!
Scroll to Top