Latest News

ബര്‍ണാഡ് കിപ്പിയാഗോ കൊച്ചി മാരത്തണ്‍ ജേതാവ്

കൊച്ചി: പ്രഥമ അന്താരാഷ്ട്ര കൊച്ചി ഹാഫ് മാരത്തണില്‍ ബര്‍ണാഡ്കിപ്പിയാഗോ ജേതാവായി. ഒരു മണിക്കൂറും രണ്ട് മിനിറ്റും അന്‍പത്തിയാറ് സെക്കന്റുമെടുത്താണ് ബര്‍ണാഡ് കിപ്പിയാഗോ ഫിനിഷ് ചെയ്തത്. ബര്‍ണാഡ് കെനിയന്‍ താരമാണ്.
മറ്റൊരു കെനിയന്‍ താരമായ ലോക നാലാം നമ്പര്‍ താരവുമായ ഇമ്മാനുവല്‍ മുടായിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബര്‍ണാഡ് കിപ്പിയാഗോ ജേതാവായത്.

മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം മുടിഞ്ഞ് പോകില്ല;വെള്ളാപ്പള്ളി

ആലപ്പുഴ: മോഡി പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതോടെ രാജ്യം മുടിഞ്ഞ് പോകില്ലെന്ന് വെള്ളാപ്പള്ളി. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്‍കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരാധകരെ ത്രസിപ്പിച്ച ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പെരിന്തല്‍മണ്ണ ജേതാക്കള്‍

തിരൂര്‍: മലപ്പുറം ജില്ല ബോഡിബില്‍ഡിങ്ങ് അസോസസിയേഷന്‍ സംഘടിപ്പിച്ച 30ാമത് ബോഡിബില്‍ഡിങ്ങ് ചാന്വ്യന്‍ഷിപ്പില്‍ പെരിന്തല്‍മണ്ണ മസില്‍ ഫിറ്റ്‌നസ് ഓവറോള്‍ കിരീടം നേടി.

നിരത്തില്‍ കുത്തിക്കാന്‍ റാപ്പിഡ് എസ്

ഇന്ത്യന്‍ നിരത്തുകളിലെ തീപ്പൊരിയാകാന്‍ സ്‌പോര്‍ട്‌സ് കാറായ ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപ്പിഡിന്റെ പ്രകടനക്ഷമതയേറിയ വകഭേദം റാപ്പിഡ് എസ് വിപണിയിലെത്തി. ഇന്ത്യയില്‍ വിപണിയിലുള്ളവയില്‍ വിലപിടിച്ച നാലു ഡോര്‍ സ്‌പോര്‍ട്‌സ് കാര്‍ എന്ന പ്രത്യേകത ഈ റാപ്പിഡ് എസ്സിന്റെ പ്രത്യേകതയാണ്.

ഈജിപ്തില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; മരണം 4

കൊയ്‌റോ: മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്തില്‍ ഭീകര സംഘടനായി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമാകുന്നു. ബ്രദര്‍ഹുഡ് അനുകൂലികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. എണ്‍പത്തി ഏഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റോസമ്മ പുന്നൂസ് അന്തരിച്ചു

ഒമാന്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്രസമര സേനാനിയുമായിരുന്ന റോസമ്മ പുന്നൂസ്(100) അന്തരിച്ചു. അന്ത്യം ഒമാനില്‍ വെച്ചായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
സംസ്‌ക്കാരം മറ്റന്നാള്‍ മൃതദേഹം നാട്ടിലെത്തിച്ച ശേഷം തിരുവല്ലക്കടുത്ത് കന്തന്നാനത്ത് നടക്കും മെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അന്‍വര്‍ പാലേരി പരാതി നല്‍കി

ദോഹ: തന്റെ പേരില്‍ വ്യാജ വിസയെടുത്ത് ദോഹയിലേക്ക് വരുന്നത് തടയുന്നതായി ഏഷ്യനെറ്റ് ന്യൂസ് ഖത്തര്‍ ലേഖകന്‍ അന്‍വര്‍ പാലേരി വിവിധ അധികാരികള്‍ക്ക് പരാതി നല്‍കി.

മാധ്യമ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ വിസ; ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം: ഐ എം എഫ്

ദോഹ: വിസ മാറാന്‍ നാട്ടിലേക്ക് പോയ ഏഷ്യാനെറ്റ് ന്യൂസിന്റെ ഖത്തര്‍ ലേഖകന്‍ അന്‍വര്‍ പാലേരിയുടെ പേരില്‍ വ്യാജ വിസയെടുത്ത് അദ്ദേഹത്തെ ദോഹയിലേക്ക് വരുന്നത് തടയാന്‍ ശ്രമിക്കുന്ന പ്രമുഖ വ്യവസായിയുടെ നടപടി പ്രതിഷേധാര്‍ഹമാമെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം.

20 കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടുവട്ടം കൂട്ടമാനഭംഗത്തിനിരയാക്കി;10 പേര്‍ അറസ്റ്റില്‍

പോണ്ടിച്ചേരി: ഇരുപതുകാരിയായ പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഇതെ തുടര്‍ന്ന് വഴിയിലുപേക്ഷിച്ച പെണ്‍കുട്ടിയെ മറ്റൊരു സംഘം വീണ്ടും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.

പതിനായിരങ്ങളെ സാക്ഷിയാക്കി ആംആദ്മി അധികാരത്തിലേക്ക്‌

ദില്ലി: ദില്ലി മുഖ്യമന്ത്രിയായി അവിന്ദ് കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
അഴിമതി തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അഴിമതിയില്ലാതാക്കനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് ആരംഭിക്കുന്നതെന്നും കെജരിവാള്‍ ദില്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തയി പ്രസംഗത്തില്‍ പറഞ്ഞു.

error: Content is protected !!
Scroll to Top