എന്നും മറ്റും
ഒടുവില്‍ കറക്കം നിലച്ചു തലച്ചുറ്റി അച്ചുതണ്ടൊടിച്ച് ഭൂമി മാന്നോട്ടൊന്നു പിന്നോട്ടും ഇടം പക്ഷമൊന്നു വലം ചരിഞ്ഞും ചൊറിഞ്ഞ് ചിറിയിളിച്ച് ചൊറിഞ്ഞ് ചെറ്റനയം തൊലി പിളര്‍ത്തി പിന്നെയും സമാന്തര സൗരയൂഥങ്ങള്‍ പന്തീരുകുലം- ചൊറികുത്തി ജനിപ്പിച്ച പറച്ചിയ്ക്ക് പിന്നണി. പിന്നെയും കുരങ്ങാകാശം കടലിന് കടല്‍ കാറ്റിന് പിന്നെയും പുത്തന്‍ പിള്ളേര്‍ക്ക് മറികടന്നും പറക്കാമെന്ന് തോന്നല്‍ തോന്നുമ്പോലൊരു നില്പ് നീണ്ടുനിവരാന്‍ നിലയില്ലെന്നറിവ് നിലയ്ക്കക്കള്ളിയ്ക്കായാജ്ഞാനുവര്‍ത്തി തിരുനെറ്റിച്ചോപ്പ് നടുവെട്ടിക്കീറി- നെറ്റിച്ചുളിവ്; എന്നും ! സച്ചിദാനന്ദന് (എന്നും മറ്റും)





