ദൈവത്തിനുറങ്ങണം

നോക്കുക്കുത്തി

ഒരറിവ്
മുഖത്തുനോക്കി
അലറുന്നു
ഉള്ളുറപ്പുടക്കുന്നു
12 (1)പേടിയാവുന്നു; മരങ്ങളില്ലാത്ത കാറ്റ്
തീ വിഴുങ്ങുന്ന കാനല്‍ ജലം
കടലോര്‍മ്മ നുരയുന്ന
കണ്ണീര്‍ക്കുടന്നയില്‍
ഓടുന്ന കപ്പല്‍
വകതിരിവില്ലാത്ത
ക്യാപ്റ്റന്‍: അനങ്ങാതുറങ്ങുന്ന
താവോ: ഇരതേടും ഭുക്കിന്
യജമാനന്‍.
കരയുന്ന മര്‍ത്ത്യന്
ഹെഡ്‌കോണ്‍സ്റ്റബിള്‍.
കൈമണിയ്ക്കു കാവലായ്
ഞാന്‍: ദൈവം : എനിയ്ക്കു
രുചിച്ചുനോക്കാന്‍
അരുവിയില്ല.
നിലവിളിയ്ക്കാന്‍
അമ്മയില്ല.
അച്ഛനാകാന്‍
കുരിശിനു ളോഹയില്ല.
കനിവായുരുകാന്‍
കന്യാസ്ത്രീകളില്ല.
പേടിയ്ക്കുകൂട്ടിരിക്കാന്‍
പേ പിടിച്ച
പൊടിക്കൈകളില്ല: പേടിയാവുന്നു
ചെകുത്താനേ
നമുക്കൊന്നാകണം
എനിയ്‌ക്കൊന്നുറങ്ങണം.

 

Related Articles