കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ആഗോള വിപണിയിലെ സ്വര്‍ണ വിലയില്‍ ഉണ്ടായ തകര്‍ച്ചയെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണ വില ഇടിഞ്ഞത്. പവന്് 560 രൂപ കുറഞ്ഞ് 21,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 2650 രൂപക്കാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
രണ്ട് വര്‍ഷത്തിനിടയില്‍ ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ ഏറ്റവും താഴ്ന്ന നിലയാണ് ഇപ്പോഴത്തേത്.
വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കുറയാന്‍ കാരണമായിരിക്കുന്നത്. അതേസമയം പവന് 21,000 ത്തില്‍ താഴെ വില വരാന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




