തീരദേശ പാത നിര്‍മ്മാണോദ്ഘാടനം 20 ന്

തിരൂര്‍: സംഘര്‍ഷാന്തരീക്ഷം നിലനില്‌ക്കെ വെങ്ങളം പൊന്നാനി നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ 20 ന് പറവെണ്ണയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പുതുതായി പ്രഖ്യാപിച്ച അലൈന്‍മെന്റ് അനുസരിച്ച് നിരവധി വീടുകള്‍ നഷ്ടപെടുമെന്നതിനാല്‍ സ്ഥലത്ത് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഉദ്ഘാടനം നടക്കുന്ന 20 ന് മംഗലം,വെട്ടം പഞ്ചായത്തുകളില്‍ കരിദിനം ആചരിക്കാനും പഞ്ചായത്തുകളിലേക്ക് മാര്‍ച്ച് നടത്തുവാനും ആക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് പുലൂണിയില്‍ ഉദ്ഘാടനത്തിനെത്തിയ സ്ഥലം എംപി ഇടി മുഹമ്മദ് ബഷീറിനെ വഴിയില്‍ തടയാനുള്ള ശ്രമവും നടന്നിരുന്നു.

ആദ്യ അലൈന്‍മെന്റ് അനുസരിച്ച് ടിപ്പുസുല്‍ത്താന്‍ റോഡ് പറവെണ്ണ പൊന്നാനി അഴിമുഖത്ത് പുതിയ പാലം നര്‍മ്മിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ചമ്രവട്ടം റെഗുലേറ്ററി കം ബ്രിഡ്ജ് വന്നതോടെ ആശാന്‍പടി മുതല്‍ നരിപറമ്പ് വരെ പതിനൊന്ന് കിലോമീറ്റര്‍ പുതിയ പാത നിര്‍മിച്ച് അലൈന്‍മെന്റ് നല്‍കിയിരിക്കുന്നത്.

പുതിയ പാത വരുന്നതോടെ 180 ഓളം വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും ഇതാണ് നാട്ടുകാരെ സമരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top