ബൈറൂട്ട് : സിറിയയില്‍ രണ്ടിടത്തായി നടന്ന ബോംബ് സ്ഫോടനത്തില്‍ 55 പേര് കൊല്ലപ്പെട്ടു.
പ്രസിഡന്റ് അസാദിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നിരവധി സ്ഫോടനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്.
സ്ഫോടനത്തില്‍ 370 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
യുഎസ് നിരീക്ഷക സംഘം സിറിയയില്‍ സമാധാന കരാര്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ രാജ്യത്തുള്ളപ്പോഴാണ് ശക്തമായ ഇത്തരം ആക്രമണങ്ങള്‍ ഇവിടെ നടക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




