Section

malabari-logo-mobile

തിരുനാവായ പഞ്ചായത്തില്‍ പോലീസ് റെയ്ഡ്

HIGHLIGHTS : തിരുന്നാവായ : മണല്‍ പാസിനായി വ്യാജകാര്‍ഡുകള്‍ നിര്‍മ്മിച്ചതുമായി

തിരുന്നാവായ : മണല്‍ പാസിനായി വ്യാജകാര്‍ഡുകള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് തിരുനാവായ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പോലീസ് മിന്നല്‍ റെയ്ഡ് നടത്തി. തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ രാവിലെ പത്ത് മണിക്കാണ് റെയ്ഡ് നടത്തിയത്. വ്യാജപാസുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

മണല്‍ പാസിനായി ഒരെ പേരില്‍ നിരവധി വ്യാജകാര്‍ഡുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടര്‍ന്നാണ് റെയ്ഡ്.

sameeksha-malabarinews

പഞ്ചായത്തംഗം മൊയ്തീന്‍ കുട്ടിയടക്കമുള്ളവര്‍ തെളിവുകളടക്കം നല്‍കിയ പരാതിയിലാണ് നടപടി. ഭരണ സമിതി അംഗങ്ങളെയും പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള ജീവനക്കാരുടെയും മൊഴിയെടുത്തു.
മണല്‍ കാര്‍ഡ് അനുവദിച്ചതിന്റെ രേഖകളും റക്കോര്‍ഡുകളും ഹാജരാക്കാന്‍ എസ്‌ഐ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

അനധികൃത മണലൂറ്റലിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ വില്‍ക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നതില്‍ സക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!