സിപിഐഎം പ്രതിരോധത്തിനിറങ്ങുന്നു.

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയിലെ താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ യും അണികളുടെയും പ്രതിഷേധവും സംശയവും ദുരീകരിക്കാന്‍ സിപിഐഎം ശ്രമിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വ്യാഴാഴ്ച ഏരിയാ ലോക്കല്‍കമ്മറ്റി മെമ്പര്‍മാര്‍ക്കായി അടിയന്തിര പാര്‍ട്ടി റിപ്പോര്‍ട്ടിങ് നടന്നു.
ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യാതൊരുവിധ കഴമ്പില്ലെന്നും പാര്‍ട്ടിക്ക് ഈ വധവുമായി യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ക്കോ അണികള്‍ക്കോ ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങള്‍ നിലനില്‍കുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വിശദീകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

തുടര്‍ ദിവസങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും താഴോട്ടും റിപ്പോര്‍ട്ടിങ് നടക്കും.

ഇന്നലെ ജില്ലയിലെ ഉന്നത സിപിഐഎം നേതാക്കളായ ടിപി രാമകൃഷ്ണന്‍, മോഹനന്‍ മാസ്റ്റര്‍, എം ഭാസ്‌കരന്‍ എന്നിവരടക്കം പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന കമ്മറ്റി അംഗം വി.വി ദക്ഷിണാമൂര്‍ത്തിയാണ് റിപ്പോര്‍ട്ടിങ് നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top