വിപണിയില്‍ വീണ്ടും കരിനിഴല്‍; അമേരിക്കന്‍ ആശങ്കയില്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ സാമ്പത്തിക രംഗത്ത് വീണ്ടും ആശങ്കയുണരുന്നു.

അമേരിക്കയിലെ വമ്പന്‍ ബാങ്കിങ് ശൃംഖലയായ ജെ.പി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിക്ക് കോടികളുടെ നഷ്ടം.

200 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നഷ്ടമിനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ ജെ.പി മോര്‍ഗന്റെ തകര്‍ച്ച അമേരിക്കന്‍ സാമ്പത്തിക മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സാമ്പത്തിക മാന്ദ്യകാലത്തുപോലും ജെ.പി മോര്‍ഗന് നഷ്ടം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്ന ഉടനെ ഓഹരി വിപണിയില്‍ ഇടിവ് സംഭവിച്ചിരുന്നില്ല.

അമേരിക്കയില്‍ സംഭവിക്കുന്ന ഈ മാന്ദ്യം മറ്റ് ഓഹരി വിപണികളിലും മാറ്റങ്ങള്‍ സൃഷ്ടിക്കും.

Share news
error: Content is protected !!
Scroll to Top