സാനൂനെ കാണണം….സാനുവെത്തി…..

മലപ്പുറം:  മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാനുവിനെ കാണണം എന്നാവിശ്യപ്പെട്ട് കരയുന്ന രണ്ടു വയസ്സുകാരന്‍ കുട്ടിയുടെ വീഡിയോ വൈറലായതിന പിന്നാലെ തന്റെ ആരാധകനായ കുട്ടിയെ കാണാന്‍ സാനുവെത്തി.

കോഡൂര്‍ പഞ്ചയാത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍ തൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏകമകന്‍ ഫൈസാനാണ് താരം.
വീഡിയോ വൈറലായതോടെ സാനു കുട്ടിയെ കാണാന്‍ ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലെത്തുകയായിരുന്നു. സാനുവിനെ ഫൈസാന്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു.

പുത്തനുടുപ്പിട്ട് ഒരുങ്ങി നിന്ന ഫൈസാന്‍ സാനുവിനെ കണ്ടപ്പോള്‍ യാതൊരു അപരിചതത്വവും കാണിച്ചില്ല. തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ ഓടിയെത്തിയ സാനുവിനെ വീട്ടുകാരും അയല്‍വാസികളും സസന്തോഷം സ്വീകരിച്ചു. ഒടുവില്‍ സാനുവിന് മധുരമുള്ള ഉമ്മയും കൊടുത്താണ് ഫൈസാന്‍ യാത്രയാക്കിയത്.

Share news
error: Content is protected !!
Scroll to Top