സര്‍ബജിത്ത് സിങ്ങ് മരിച്ചു;മൃതദേഹംഇന്ത്യക്ക് വിട്ട് നല്കും.

ലാഹോര്‍: പാക്കിസ്ഥാനിലെ ജയിലില്‍ വച്ച് സഹതടവുകാരുടെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൗരന്‍ സര്‍ബജിത്ത് സിങ്ങ് മരിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരു മണിയോടെയായിരുന്നു അന്ത്യം. ലാഹോര്‍ ജിന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തിന് സര്‍ബജി്ത്ത് വിധേയനായത്.
സര്‍ബജിത്തിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും ബന്ധുക്കള്‍ ആവിശ്യപ്പെട്ടു.

പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതാണ് ഇത്. മൃതദേഹം വിട്ട് നല്കണമെന്ന് ഇന്ത്യ ഔദേ്യാഗികമായി ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ത്യയിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടു വരുമെന്നാണ് വിവരം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top