ദില്ലി: പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവില്‍ പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസ്സാണ്. ബലാത്സംഗവിരുദ്ധ ഓര്‍ഡിനന്‍സിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.
പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് ചികില്‍സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ കേസെടുക്കുന്നതിനും, നിയമഭേദഗതികൊണ്ടുവരും. ഓര്‍ഡിനന്‍സില്‍ ബലാത്സംഗത്തിന് പകരം ലൈംഗികാതിക്രമമെയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതു മാറ്റി ബലാത്സംഗം എന്ന പദം തന്നെ തിരികെ കൊണ്ട് വരാന്‍ തീരുമാനമുണ്ട്.
പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ മൊഴിയെടുക്കാന്‍ വനിതാ പോലീസിന് മാത്രം അനുമതി നന്കാനും, ഗുരുതരമായ ശാരീരിക വൈകല്യങ്ങള്‍ക്ക് ഇടയാക്കുന്ന ബലാത്സംഗങ്ങളെ അപൂര്‍വ്വ കേസായി പരിഗണിക്കുന്നതിനും, വധശിക്ഷ വരെ ആക്കാനും ഓര്‍ഡിനന്‍സിന് ശുപാര്‍ശ ചെയ്യും. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം ബലാത്സംഗമായി കണക്കാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടില്ല.
ജസ്റ്റീസ് വര്‍മ്മ കമ്മിറ്റിയുടെ നിര്ദ്ദേശങ്ങള്പരിഗണിച്ചാണ് നീക്കം. വ്യാഴാഴ്ച ചേരുന്ന ക്യാബിനറ്റ് നിയമത്തിന്റെ കരട് പരിഗണിക്കും. ബജറ്റ് സമ്മേളനത്തില്‍ നിയമം കൊണ്ടു വരാനുള്ള നീക്കം നടക്കുന്നുണ്ട്.




