ഭര്‍ത്താവ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഗര്‍ഭിണി മരിച്ചു

പരപ്പനങ്ങാടി: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച ദിവ്യ( 23 )മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. തിരൂര്‍ മംഗലം സ്വദേശിയായ കോഴിശ്ശേരി ദിവ്യയെ കഴിഞ്ഞ 27 ന് രാത്രി 8.30 മണിയോടെയാണ് സ്ത്രീധനം പോരെന്നുപറഞ്ഞ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. പോലീസ് നേരത്തെ മെഡിക്കല്‍ കോളേജിലെത്തി മരണമൊഴിയെടുത്തിരുന്നു.

മകന്‍ :നവനീത് കൃഷ്ണ. സഹോദരങ്ങള്‍: ദീപ, ദീപ്തി, ദിലീപ്.  ഭര്‍ത്താവ് രതീഷ് കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.

അമ്മ യശോദയുടെ പരാതിയില്‍ ദിവ്യയുടെ ഭര്‍ത്താവ് ഒറ്റപ്പാലം ചീനിക്കപ്പറമ്പില്‍ രതീഷ്, പിതാവ് നാരായണന്‍, മാതാവ് രജനി എന്നിവര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു.

പരപ്പനങ്ങാടി എസ്.ഐ. ശശീധരന്‍ കോഡൂരിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു

Share news
error: Content is protected !!
Scroll to Top