ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു

പരപ്പനങ്ങാടി: മണ്ണെണ്ണയൊഴിച്ച് ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായ പൊള്ളലുകളോടെ പരപ്പനങ്ങാടി അഞ്ചപ്പുരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തിരൂര്‍ മംഗലം സ്വദേശി കോഴിശേരി ദിവ്യ(23)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ 27 ന് രാത്ര്ി  8.30 മണിയോടെയാണ. സ്ത്രീധനം പോരായെന്ന് പറഞ്ഞ് മണ്ണെണ്ണയൊഴിച്ച് യുവതിയെ തീ കൊളുത്തുകയായിരുന്നെന്ന് ദിവ്യയുടെ അമ്മ യശോദയുടെ പരാതിയില്‍ പറയുന്നു.

ഇവരുടെ പരാതിയില്‍ ദിവ്യയുടെ ഭര്‍ത്താവ് ഒറ്റപ്പാലം ചീനിക്കപ്പറമ്പില്‍ രതീഷ്, പിതാവ് നാരായണന്‍, മാതാവ് രജനി എന്നിവര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top